സംരഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം; കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സമീപിക്കാം ഈ പോര്‍ട്ടല്‍ വഴി

സംരഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം; കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സമീപിക്കാം ഈ പോര്‍ട്ടല്‍ വഴി

ന്യൂഡല്‍ഹി: സംരഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും അവര്‍ക്ക് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുകയുമാണ് ഇപ്പോള്‍ രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി തന്നെയാണ് സംരഭകരുടെ പരാതികള്‍ അറിയിക്കാനും അതിവേഗം അതിന് പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ ഒരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുവഴി 24 മണിക്കൂറും സര്‍ക്കാരിനെ പരാതി അറിയിക്കാനും പരമാവധി 72 മണിക്കൂറിനുള്ള പരിഹാരം കാണാനും സാധിക്കും.

രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ചാമ്പ്യന്‍സ് ക്രിയേഷന്‍ ആന്‍ഡ് ഹാര്‍മോണിയസ് ആപ്ലിക്കേഷന്‍ ഓഫ് മോഡേണ്‍ പ്രോസസ് ഫോര്‍ ഇന്‍ക്രീസിംഗ് ദ ഔട്ട്പുട്ട് ആന്‍ഡ് നാഷണല്‍ സ്ട്രെങ്ത് എന്ന ഈ പദ്ധതി വഴി വിഷമകരമായ സാഹചര്യത്തില്‍ എംഎസ്എംഇകളെ സഹായിക്കുക,നിര്‍മാണ സേവന മേഖലകളില്‍ പുതിയ അവസരങ്ങള്‍ നേടാന്‍ സഹായിക്കും.

ചാമ്പ്യന്‍സ് പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷങ്ങണങ്ങളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്ഡ് പബല്‍ക് ഗ്രിവന്‍സ് റെഡ്രെസ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) വുമായി ബന്ധിപ്പിച്ച പോര്‍ട്ടലാണ് ചാമ്പ്യന്‍സ്.വെബ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സിപിജിആര്‍എഎംഎസ് പ്ലാറ്റ്ഫോം 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട്, ലഭിക്കുന്ന പരാതികള്‍ മന്ത്രാലയങ്ങള്‍ക്കും അതാത് വകുപ്പുകള്‍ക്കും കൈമാറുന്നു.മികച്ച നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു പരാതിയും 72 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും പരിഹരിക്കണമെന്നുമാണ് നിലപാട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *