ഏഴാം ശമ്പളക്കമ്മീഷന്‍; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 28% കൂട്ടി

ഏഴാം ശമ്പളക്കമ്മീഷന്‍; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 28% കൂട്ടി

രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി ക്ഷാമബത്ത നിരക്ക്ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായാണ് ജീവനക്കാരുടെ ക്ഷാമബത്ത നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്ഷാമ ബത്ത പുതുക്കുവാനുള്ള തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ക്ഷാമബത്ത നിരക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ വരുമാനത്തിലുണ്ടാകാന്‍ സാധ്യതയുള്ള ഇടിവും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കേണ്ടതുമായ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത പുതുക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തി വച്ചത്.2020 ജനുവരി 1 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള 4%, 2020 ജൂലൈ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള 3%, 2021 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള 4% എന്നിങ്ങനെ നിലവില്‍ ക്ഷാമ ബത്തയുടെ മൂന്ന് ഗഢുക്കളാണ് കുടിശ്ശികയായുള്ളത്.

ക്ഷാമബത്ത പുതുക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൈയ്യിലെത്തുന്ന ശമ്പളത്തുകയിലും, പിഎഫ് വിഹിതത്തിലും ഗ്രാറ്റുവിറ്റിയിലും വര്‍ധനവുണ്ടായേക്കും.

എന്നാല്‍ 2020 ജനുവരി 1 മുതലുള്ള ക്ഷാമ ബത്ത കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ എന്ന് വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുടിശ്ശിക നല്‍കിത്തുടങ്ങിയാല്‍ വലിയ നേട്ടമാണ് ജീവനക്കാര്‍ക്കുണ്ടാകുക. ഉദാഹരണത്തിന് ലെവല്‍ -1ല്‍ ഉള്ള ജീവനക്കാരന് കിട്ടാനുള്ള ചുരുങ്ങിയ കുടിശ്ശിക തുക 23,760 രൂപയായിരിക്കും. അത്തരത്തില്‍ എല്ലാ ജീവനക്കാര്‍ക്കും നല്ലൊരു തുക ആ ഇനത്തില്‍ കൈയ്യില്‍ ലഭിക്കുമെന്നതും ജീവനക്കാരെ സന്തോഷത്തിലാക്കി.

പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍കകും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *