ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കൂ മാര്‍ക്കിറ്റോ ആപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കൂ മാര്‍ക്കിറ്റോ ആപ്പ്

തൊട്ടടുത്തുളള ഷോപ്പുകളില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളള സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഇനി ക്യൂ നിന്നും തിക്കി തിരക്കിയും വിഷമിക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈനിലൂടെ ഷോപ്പിങ്ങ് സുഗമമാക്കാന്‍ അവസരം ഒരുക്കുകയാണ് കേരളത്തിന്റെ സ്വന്തം മാര്‍ക്കിറ്റോ ആപ്പ്. സംസ്ഥാനത്തെ ചെറുകിട സംരംഭകരെ ഒരു കുടക്കീഴില്‍ എത്തിച്ചാണ് മാര്‍ക്കിറ്റോ ഈ അവസരം ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുളള എന്ത് സാധനങ്ങളും മാര്‍ക്കിറ്റോ ആപ്പിലൂടെ സ്വന്തമാക്കാം. ഇതു കൂടാതെ കടകളില്‍ നിന്നും സൗകര്യപ്രദമായ ടേക്ക് എവേ സൗകര്യവും മാര്‍ക്കിറ്റോ ഒരുക്കുന്നു. നിങ്ങളുടെ കൈയിലുളള ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും മാര്‍ക്കിറ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇതിനു ശേഷം ആപ്പില്‍ കയറി നിങ്ങള്‍ക്കിഷ്ടമുളള ഷോപ്പ് തിരഞ്ഞെടുക്കുക. അതില്‍ നിന്നും ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. ഓണ്‍ലൈനായി തന്നെ പണം അടയ്ക്കുകയും ചെയ്യാം. ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ റെഡി ടു ഓര്‍ഡര്‍ സന്ദേശം ഫോണിലേക്ക് എത്തുകയും ചെയ്യും. ഇതു കൂടാതെ ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് ഓര്‍ഡര്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്തുളള ഷോപ്പുകളില്‍ നിന്നും ഷോപ്പ് ചെയ്യാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇത്തരത്തിലൊരു ആപ്പ് കേരളത്തിലാദ്യമായിട്ടാണ് വരുന്നത്. കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ മാര്‍ക്കിറ്റോ ആപ്പ് പ്രവര്‍ത്തിക്കുന്നത്.നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്പന്നം എവിടെയെത്തി എന്നറിയാന്‍ ട്രാക്ക് ചെയ്യാനുളള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പില്‍ പ്രവേശിക്കുമ്പോള്‍ തന്നെ തൊട്ടടുത്തുളള ഷോപ്പുകള്‍ അതില്‍ ലിസ്റ്റ് ചെയ്ത് വരും. നിങ്ങളുടെ താമസസ്ഥലത്തിന് അടുത്തുളള റസ്റ്റോറന്റുകള്‍, ചെരുപ്പുകടകള്‍, ടെക്സ്‌റ്റൈലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍,മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയ എല്ലാ തരം ഷോപ്പുകളും ഇതില്‍ ലഭ്യമായിരിക്കും. ഇവയില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളളത് ഷോപ്പ് ചെയ്യാം. നിങ്ങള്‍ ഏത് ഷോപ്പ് തിരഞ്ഞെടുത്താലും അവിടെ ലഭ്യമാകുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിവരവും ഈ ആപ്പില്‍ നല്‍കിയിട്ടുണ്ട്.

ആപ്പിന്റെ സവിശേഷതകള്‍

ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്കും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വില്പന നടത്താനാണ് മാര്‍ക്കിറ്റോ അവസരം ഒരുക്കുന്നത്.ഏത് ഷോപ്പുകള്‍ക്കും 1500 രൂപ നല്‍കി ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. ഓണ്‍ലൈനായി തന്നെ രജിസ്ട്രേഷന്‍ നടത്താം. മൂന്ന് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഷോപ്പ് ഉടമകള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാനുളള സംവിധാനവും ആപ്പില്‍ ലഭ്യമാണ്.പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ 50 ഓളം ഷോപ്പുടമകളാണ് ആപ്പിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. ഏത് തരത്തിലുളള സംരംഭങ്ങള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യും. ഷോപ്പുകളെ എല്ലാ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഉപഭോക്താക്കളിലേക്ക് എത്താക്കാനും ആപ്പ് സഹായിക്കുന്നു. ബിസിനസ്സ് കാര്‍ഡുകളും,പ്രമോ ബാനറുകളും ഈ രജിസ്ട്രേഷനൊപ്പം സൗജന്യമായി ചെയ്തുകൊടുക്കുന്നു. രജിസ്റ്റര്‍ ചെയ്ത് കഴിയുമ്പോള്‍ തന്നെ ക്യുആര്‍ കോഡും, വെബ്സൈറ്റ് ആപ്ലിക്കേഷനും മാര്‍ക്കിറ്റോ നല്‍കുന്നുണ്ട്. സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തോളത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മാര്‍ക്കിറ്റോ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഇന്ത്യയിലുടനീളം സേവനം എത്തിക്കാനും മാര്‍ക്കിറ്റോ ലക്ഷ്യമിടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072670017
വെബ്സൈറ്റ് : www. makkito.com

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *