ഉപയോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ മുന്നില്‍: ഏപ്രിലില്‍ വിഐയ്ക്ക് നഷ്ടം 1.8 ലക്ഷം പേരെന്ന് റെഗുലേറ്റര്‍

ഉപയോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ മുന്നില്‍: ഏപ്രിലില്‍ വിഐയ്ക്ക് നഷ്ടം 1.8 ലക്ഷം പേരെന്ന് റെഗുലേറ്റര്‍

ദില്ലി: ടെലികോം രംഗത്ത് മത്സരം തുടരുന്നതിനിടെ ഉപയോക്താക്തളുടെ കൊഴിഞ്ഞുപോക്ക് നേരിട്ട് വോഡഫോണ്‍- ഐഡിയ. സെക്ടര്‍ റെഗുലേറ്റര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് 2021 ഏപ്രില്‍ മാസത്തില്‍ 1.8 ലക്ഷം ഉപയോക്താക്കളുടെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോയില്‍ 4.8 ദശലക്ഷം വയര്‍ലെസ് ഉപയോക്താക്കളുമായി മുന്നിലെത്തിയിട്ടുണ്ട്.

വയര്‍ലെസ് വരിക്കാരില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ 427.67 ദശലക്ഷം ഉപയോക്താക്കളുമായി ഒന്നാമതെത്തി. 352.91 ദശലക്ഷം ഉപയോക്താക്കളുള്ള എയര്‍ടെല്ലും ഏപ്രില്‍ അവസാനത്തോടെ 281.90 ദശലക്ഷവുമായി വിഐയും തൊട്ടുപിന്നിലായുണ്ട്. തല്‍ഫലമായി, വയര്‍ലെസ് വിഭാഗത്തില്‍ ജിയോയുടെ വിപണി വിഹിതം 36.15 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എയര്‍ടെല്‍ വിപണിയില്‍ 29.83 ശതമാനവും വിഐ വയര്‍ലെസ് വരിക്കാരുടെ എണ്ണം 23.83 ശതമാനവുമായിട്ടുണ്ട്.

എന്നാല്‍ നിഷ്‌ക്രിയ വരിക്കാര്‍ ഏറ്റവുമധികമുള്ളത് ജിയോയിലാണ്. 92.5 ദശലക്ഷമാണിത്. ജിയോയുടെ അവരുടെ വരിക്കാരുടെ എണ്ണത്തിന്റെ 21.63%. സജീവ വരിക്കാരേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് എയര്‍ടെല്ലിനുള്ളത്. ഇത് മൊത്തം അടിത്തറയുടെ 98.31% ആണ്. വിഐയുടെ നിഷ്‌ക്രിയ വരിക്കാരുടെ എണ്ണം 89.87% ആണെന്നും ട്രായ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഫിക്‌സഡ് വയര്‍ലൈന്‍ വിഭാഗത്തില്‍ 194,800 പുതിയ കണക്ഷനുകള്‍ നല്‍കിക്കൊണ്ടാണ് ജിയോ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, എയര്‍ടെല്‍ 59,305 കണക്ഷനും നേടിയിട്ടുണ്ട്. ഇതോടെ, വയര്‍ വിഭാഗത്തില്‍ എയര്‍ടെലുമായുണ്ടായിരുന്ന അന്തരം ജിയോ കുറച്ചിട്ടുണ്ട്, ഇത് 4.7 ദശലക്ഷത്തില്‍ നിന്ന് 3.5 ദശലക്ഷത്തിലേക്ക് എത്തുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *