ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി ടിസിഎസ്; 40000ത്തിലേറെ പേര്‍ക്ക് തൊഴിലെന്ന് പ്രഖ്യാപനം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി ടിസിഎസ്; 40000ത്തിലേറെ പേര്‍ക്ക് തൊഴിലെന്ന് പ്രഖ്യാപനം

ദില്ലി: നിലവില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്ന ടിസിഎസ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ക്യാംപസ് ഇന്റര്‍വ്യൂ വഴി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചു. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയില്‍ ഇന്ത്യയില്‍ 40000 പേര്‍ക്കും അമേരിക്കയില്‍ രണ്ടായിരം പേര്‍ക്കും ജോലി നല്‍കിയിരുന്നു.
ലാറ്റിന്‍ അമേരിക്കയിലും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ടിസിഎസിന്റെ സിഎച്ചആര്‍ഒ മിലിന്ദ് ലക്കഡ് പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനി 20409 പേര്‍ക്ക് ജോലി നല്‍കിയെന്നും ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 509058 ആയി ഉയര്‍ന്നുവെന്നും കമ്പനി പറഞ്ഞു.

സര്‍വീസ് ബിസിനസ് മോഡല്‍ എപ്പോഴും ആളുകളുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും വളരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *