ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് 12.29 ലക്ഷമായി; അമ്പരപ്പിക്കുന്ന നേട്ടം നല്‍കി ഈ ഓഹരി

ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് 12.29 ലക്ഷമായി; അമ്പരപ്പിക്കുന്ന നേട്ടം നല്‍കി ഈ ഓഹരി

മുംബൈ: ഒരു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് പരമാവധി എത്ര പലിശ അധികം ലഭിക്കും? അത് 12.29 ലക്ഷമായി മാറുമോ? ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ഒരു ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ഒറ്റ വര്‍ഷം കൊണ്ട് 1129 ശതമാനമാണ് റിട്ടേണ്‍ ലഭിച്ചത്.
ടാറ്റാ ടെലി സര്‍വീസസ് മഹാരാഷ്ട്ര ലിമിറ്റഡാണ് ആ ഭാഗ്യനേട്ടം നല്‍കിയ കമ്പനി. 2020 ജൂണ്‍ ഒന്‍പതിന് 3.82 രൂപയായിരുന്ന ടാറ്റ ടെലിസര്‍വീസസിന്റെ ഓഹരി വില വെള്ളിയാഴ്ച 46.95 രൂപയായാണ് ഉയര്‍ന്നത്. അതായത് ഒരു വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങിയവരുടെ പക്കലുള്ള ഓഹരിയുടെ ഇന്നത്തെ മൂല്യം 12.29 ലക്ഷമായി മാറി.
ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെ കമ്പനിയുടെ ഓഹരികളില്‍ 489 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഒരൊറ്റ മാസത്തിനിടെ 113 ശതമാനമാണ് വര്‍ധന. കമ്പനിയുടെ 74.36 ശതമാനം ഓഹരിയാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാരുടെ പക്കല്‍ 25.64 ശതമാനം ഓഹരിയുണ്ട്. ഇതേ കാലത്ത് ഭാരതി എയര്‍ടെലിന്റെ ഓഹരി വിലയില്‍ 6.56 ശതമാനം ഇടിവുണ്ടായി.
മറ്റൊരു കോംപറ്റീറ്ററായ വൊഡഫോണ്‍ ഐഡിയയുടെ വില 5.23 ശതമാനം ഇടിഞ്ഞു. എംടിഎന്‍എല്ലിന്റെ വില 90.1 ശതമാനം ഉയര്‍ന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വില 42.41 ശതമാനം ഉയര്‍ന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *