കാലവര്‍ഷം ദുര്‍ബലമായി; കാര്‍ഷികോത്പാദനം കുറയും

കാലവര്‍ഷം ദുര്‍ബലമായി; കാര്‍ഷികോത്പാദനം കുറയും

കാലവര്‍ഷം ജൂണില്‍ ദുര്‍ബലമായതു ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു എന്നിവയുടെ ഉത്പാദനത്തെ ബാധിക്കും. ഉത്പാദനം പത്തു ശതമാനം ചുരുങ്ങുമെന്നാണ് ആദ്യ വിലയഅതേസമയം,കരിമ്പ് കൃഷിയെ കാലാവസ്ഥ കാര്യമായി സ്വാധീനിക്കാത്തതിനാല്‍ പഞ്ചസാര ഉത്പാദനം ഉയരാം. വടക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ കൃഷിയെ, മഴയുടെ അഭാവം കാര്യമായി ബാധിച്ചു.
ഇക്കുറി ഏകദേശം 500 ലക്ഷം ഹെക്ടറില്‍ മാത്രമേ കൃഷി ഇറക്കാനായുള്ളു. കഴിഞ്ഞവര്‍ഷം 558 ലക്ഷം ഹെക്ടറില്‍ കൃഷി ഇറക്കിയിരുന്നു. ധാന്യങ്ങളുടെയും മറ്റു വിഭവങ്ങളുടെയും ഉത്പാദനം കുറഞ്ഞാല്‍ അതു വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കും, ഇതു സാമ്പത്തികവളര്‍ച്ച മുരടിപ്പിക്കാം. അതേസമയം, ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വാരാന്ത്യം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ വീണ്ടും സജീവമായി.

കുരുമുളക്
ആഭ്യന്തര ഡിമാന്‍ഡിന്റെ മികവിലാണ് കുരുമുളക്. ഫെബ്രുവരിയില്‍ കിലോയ്ക്ക് 352 രൂപയില്‍ മുളകുവ്യാപാരം നടന്ന സന്ദര്‍ഭത്തില്‍ സൂചിപ്പിച്ചതാണ് നിരക്ക് 420 ലേക്ക് ഉയരുമെന്ന കാര്യം. ഉത്സവകാല ഡിമാന്‍ഡ് കണക്കിലെടുത്താല്‍ നിലവിലെ പ്രതിരോധം മറികടന്ന് 465520 രൂപയെ ലക്ഷ്യമാക്കി കുരുമുളകുവിപണി നീങ്ങാം. പ്രതികൂല കാലാവസ്ഥയില്‍ ഉത്പാദനം കുറവായതിനാല്‍ വിപണിയുടെ അടിയൊഴുക്ക് ശക്തമാണ്.
ഉത്സവ ആവശ്യങ്ങള്‍ക്കുള്ള മുളക് ഉത്തരേന്ത്യക്കാര്‍ ശേഖരിക്കുന്നു. ഇതിനിടെ രൂപയുടെ വിനിമയനിരക്ക് ദുര്‍ബലമായത് കണ്ടു വ്യവസായികള്‍ വിദേശമുളക് ഇറക്കുമതിയില്‍നിന്ന് അല്‍പ്പം പിന്‍വലിഞ്ഞത് ആശ്വാസമാണെങ്കിലും ശ്രീലങ്ക വഴിയുള്ള വരവ് ഭീഷണിയാണ്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍കുരുമുളകുവില ടണ്ണിന് 5620 ഡോളറാണ്. വിയറ്റ്‌നാം 3900 ഡോളറിനും ബ്രസീല്‍ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകുവില 42,000 രൂപ.

ജാതിക്ക
ജാതിക്ക ഇറക്കാന്‍ കാര്‍ഷികമേഖല ഉത്സാഹിച്ചെങ്കിലും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉത്പന്നവില പല വിപണികളിലും ഉയര്‍ന്നില്ല. ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്ക ശേഖരിക്കുന്നുണ്ട്, വിദേശ ഓര്‍ഡറുകളുമുണ്ട്. കൊച്ചിയില്‍ ജാതിക്ക തൊണ്ടന്‍ 200 -240 രൂപ, തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപ, ജാതിഫ്‌ളവര്‍ ചുമപ്പ് 1300-1450 രൂപ, മഞ്ഞ 1500-1650 രൂപയിലും സ്റ്റെഡിയാണ്. അതേസമയം, അങ്കമാലി-കാലടി വിപണികളില്‍ ജാതിക്ക 300 രൂപയായും ജാതിപരിപ്പ് 560 രൂപയായും പത്രി 1300-1400 രൂപയിലും ഫ്‌ളവര്‍ 1650-1850 രൂപ വരെ കയറിയെന്ന് വിപണിവൃത്തങ്ങള്‍ വ്യക്തമാക്കി.

ചുക്ക്
ചുക്കു വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. ആഭ്യന്തരവ്യാപാരികള്‍ മഴക്കാല ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ചുക്കിന് വിലപേശല്‍ നടത്തുന്നുണ്ട്.

നാളികേരം

നാളികേരോത്പന്നങ്ങള്‍ക്കു തളര്‍ച്ച. വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണത്തില്‍ കാണിച്ച തണുപ്പന്‍ മനോഭാവം വിപണിയെ പ്രതിസന്ധിയിലാക്കി. കാങ്കയത്ത് കൊപ്രവില 10,400ല്‍നിന്നു 10,000 ലേക്കിടിഞ്ഞു. വിപണി ഈ നിര്‍ണായക താങ്ങ് താത്കാലികമായി നിലനിര്‍ത്തി ചെറിയ തോതിലുള്ള തിരിച്ചുവരവിനു ശ്രമിക്കാമെങ്കിലും വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കില്‍ എണ്ണക്കുരു കര്‍ഷകര്‍ സാമ്പത്തിക കുരുക്കില്‍ അകപ്പെടും. കൊച്ചിയില്‍ വെളിച്ചെണ്ണ 17,100ല്‍നിന്നു 16,600രൂപയായി. കൊപ്രവില 600 രൂപ ഇടിഞ്ഞ് 10,100ല്‍.

റബര്‍
രാജ്യാന്തര റബര്‍മാര്‍ക്കറ്റിലെ വിലത്തകര്‍ച്ച തുടരുകയാണെങ്കിലും ആഭ്യന്തരവിപണി പോയവാരം തളര്‍ച്ചയെ പിടിച്ചുനിര്‍ത്തി. മുന്‍വാരം സൂചിപ്പിച്ചപോലെതന്നെ ഉയര്‍ന്ന അളവില്‍ കച്ചവടങ്ങള്‍ നടന്നതിനാല്‍ കോട്ടയത്തുനാലാം ഗ്രേഡ് 16,600 ല്‍ നിന്നു16,700 ലേക്കു കയറിയതിന്റെ ചുവടുപിടിച്ച് കൊച്ചിയില്‍ നിരക്ക് 16,500 രൂപയില്‍നിന്നു16,700 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,400 രൂപയിലാണ്. ഒട്ടുപാല്‍ കിലോയ്ക്ക് 112 രൂപയിലും ലാറ്റക്‌സ് 115 രൂപയിലുമാണ്.
ബാങ്കോക്കില്‍ റബര്‍ വില 14,125ല്‍നിന്നു 13,673 ലേക്കിടിഞ്ഞു. മികച്ച കാലാവസ്ഥ തുടരുന്നതിനാല്‍ ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍ ടാപ്പിങ് രംഗം സജീവമാണ്. ആഗോള റബര്‍ ഉത്പാദനം മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 8.8 ശതമാനം ഉയര്‍ന്നു.

സ്വര്‍ണം
കേരളത്തില്‍ സ്വര്‍ണവില പവന് 35,440 രൂപയില്‍നിന്നു 35,800 രൂപയായി. ഗ്രാമിനുവില 4475 രൂപ. ന്യുയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 1787 ഡോളറില്‍നിന്ന് 1813 ഡോളര്‍വരെ കയറിയശേഷം ക്ലോസിങില്‍ 1807 ഡോളറിലാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *