സാമ്പത്തികരംഗം കരകയറുന്നു

സാമ്പത്തികരംഗം കരകയറുന്നു

മുംബൈ: കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്നുണ്ടായ മുരടിപ്പില്‍നിന്നു രാജ്യത്തെ സാമ്പത്തിക രംഗം കരകയറുകയാണെന്നു കേന്ദ്ര ധനമന്ത്രാലയം. ഉത്തേജക പാക്കേജായി പ്രഖ്യാപിച്ച 6.29 ലക്ഷം കോടിയുടെ പദ്ധതിയും വാക്‌സിനേഷന്‍ കൂടുതല്‍ വ്യാപകമാക്കിയതും സാമ്പത്തിക രംഗത്തിന്റെ വീണ്ടെടുപ്പിനു വേഗം കൂട്ടിയെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാന്പത്തിക അവലോകന റിപ്പാര്‍ട്ടില്‍ പറയുന്നു.

പ്രതിദിന ശരാശരി വാക്‌സിന്‍ വിതരണം മേയില്‍ 19.3 ലക്ഷം ഡോസ് ആയിരുന്നത് ജൂണില്‍ 41.3 ലക്ഷം ഡോസായി ഉയര്‍ന്നു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സെപ്റ്റംബറോടെ രാജ്യത്തെ 67 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകും. ബിസിനസ്- വ്യാപാര അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ സൂചനകള്‍ പ്രകടമാണ്.

ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ മേയ് മാസത്തെക്കാള്‍ ജൂണില്‍ 37.1 ശതമനം വര്‍ധനയുണ്ട്. മുന്‍വര്‍ഷം ജൂണിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയും. ഇത് വരും മാസങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ പ്രതിഫലിക്കും.
ജൂണിലെ വൈദ്യുത ഉപയോഗത്തിലും മേയ് മാസത്തെ അപേക്ഷിച്ച് 4.5 ശതമാനം വര്‍ധനയുണ്ട്. ചരക്കുനീക്കത്തിലും വാഹനവില്പനയിലും ഉണര്‍വ് ദൃശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *