വിലക്കിഴിവിന്റെ വമ്പൻ ഓഫറുമായി ആമസോൺ:മേള ജൂലായ് 26നും,27 നും

വിലക്കിഴിവിന്റെ വമ്പൻ ഓഫറുമായി ആമസോൺ:മേള ജൂലായ് 26നും,27 നും

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുകളുമായി എത്തുന്നു.
വമ്പൻ വിലക്കിഴിവിന്റെയും പുത്തൻ പുതിയ ഉൽപ്പന്നങ്ങളുടെയും മേളയാണ് വരുന്നത്്. ജൂലൈ 26 നും 27 നുമാണ് പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. വമ്പൻ ബ്രാന്റുകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും പുതിയ ഉൽപ്പന്നങ്ങൾ പുതുതായി വിപണിയിലിറക്കും.

സാംസങ്, ഷവോമി, ബോട്ട്, ഇൻറൽ, വിപ്രോ, ബജാജ്, യൂറേക്ക ഫോർബ്‌സ്, അഡിഡാസ്, തുടങ്ങിയ ബ്രാന്റുകളിൽ നിന്നായി 300 ഓളം പുതിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുക.

ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നിന്നായി 2000ത്തോളം പുതിയ ഉൽപ്പന്നങ്ങളും വിപണിയിലെത്തും. ആക്ഷൻ പ്രോയിൽ നിന്നുള്ള ഇലക്ട്രോണിക്‌സ്, നാവ്ലികിൽ നിന്നുള്ള ഫാഷൻ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ പ്രൈം ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ആമസോൺ പ്രൈമിൽ പുതിയ സിനിമകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. ഹിന്ദിയിൽ നിന്നുള്ള തൂഫാൻ, മലയാളത്തിൽ മാലിക്, കന്നഡയിൽ ഇക്കദ്, തമിഴിൽ നിന്നുള്ള സർപട്ട പരമ്പരൈ എന്നീ സിനിമകൾ റിലീസിനായി കാത്തിരിക്കുന്നവയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *