പ്രവാസി നിക്ഷേപം വരുന്നതോടെ കേരള ബാങ്ക് മികച്ച ബാങ്കായി മാറും: മന്ത്രി വാസവന്‍

പ്രവാസി നിക്ഷേപം വരുന്നതോടെ കേരള ബാങ്ക് മികച്ച ബാങ്കായി മാറും: മന്ത്രി വാസവന്‍

തിരുവനന്തപുരം: പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ ആരംഭിക്കുന്നതോടെ കേരള ബാങ്ക് സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ക്കൊപ്പം ശേഷിയുള്ള ബാങ്കായി മാറുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. പത്രപ്രവര്‍ത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടല്‍ വിവാന്തയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടേമുക്കാല്‍ കോടി രൂപയാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപം. കോര്‍ ബാങ്കിംഗും എടിഎം സൗകര്യവും വരുന്നതോടെ കേരള ബാങ്കു മുതല്‍ സഹകരണ സംഘംവരെയുള്ള നിക്ഷേപവും പണം പിന്‍വലിക്കലും എളുപ്പത്തിലാകും.
കേരളത്തില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്ന ദേശസാല്‍കൃത ബാങ്കുകള്‍ നിക്ഷേപ തുകയെടുത്ത് വടക്കേയിന്ത്യന്‍ സംസ്ഥാനത്തെ വ്യവസായികള്‍ക്ക് വായ്പ നല്‍കുകയും കിട്ടാക്കടമാകുന്നതോടെ എഴുതിത്തള്ളുകയുമാണ് ചെയ്യുന്നത്. ഇതോടെ ബാങ്കുകള്‍ക്ക് പണം നഷ്ടമായി നഷ്ടത്തിലേക്കു പോകുന്നതായി അദ്ദേഹം പറഞ്ഞു.

കേരള ബാങ്കിലെ നിക്ഷേപം കേരളത്തിലെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഇതുസംബന്ധിച്ച പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *