വീഡിയോ ഷെയറിംഗ് ആപ്പാകാന്‍ ഇന്‍സ്റ്റ

വീഡിയോ ഷെയറിംഗ് ആപ്പാകാന്‍ ഇന്‍സ്റ്റ

ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന മേല്‍വിലാസം മാറ്റി വീഡിയോ ഷെയറിംഗ് ആപ്പായി അറിയപ്പെടാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. വീഡിയോ പ്രദര്‍ശനത്തില്‍ കേന്ദ്രീകരിക്കുകയാണെന്നും വൈകാതെതന്നെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഫുള്‍ സ്‌ക്രീന്‍ ആയ, ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ലഭ്യമാകുമെന്നും ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേറി പറഞ്ഞു. ഗൂഗിളിന്റെ യൂട്യൂബ്, ചൈനീസ് ആപ്പ് ടിക് ടോക്ക് തുടങ്ങിയവയെ നേരിടുകയാണു കന്പനിയുടെ ലക്ഷ്യം.


കാലാകാലങ്ങളില്‍ ഇന്‍സ്റ്റഗ്രമില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ആപ്പ് കൂടുതല്‍ രസകരമാക്കുകയാണ് തങ്ങളുടെ പദ്ധതിയെന്നും മസോറി കൂട്ടിച്ചേര്‍ത്തു. നേരത്തെ ടിക് ടോക്കിനു സമാനമായി റീല്‍സ് കന്പനി അവതരിപ്പിച്ചിരുന്നു. പ്രതിഫലം വാങ്ങി ഉപയോക്താക്കള്‍ക്ക് കാഴ്ചക്കാര്‍ക്കു മുന്പില്‍ ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാനുള്ള ‘എക്‌സ്‌ക്ലൂസീവ് സ്റ്റോറീസ്’ഫീച്ചറും ഇന്‍സ്റ്റഗ്രാം വൈകാതെ അവതരിപ്പിക്കും.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററും അടുത്തിടെ സമാന സംവിധാനമായ ‘സൂപ്പര്‍ ഫോളാ ഫീച്ചര്‍’പ്രഖ്യാപിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *