കേരളത്തിന് ഇനി എന്ത് സംഭവിക്കും ?

കേരളത്തിന് ഇനി എന്ത് സംഭവിക്കും ?

ഗള്‍ഫില്‍ ജോലി തേടി പോയ 20 ലക്ഷം മലയാളികളില്‍ 15 ലക്ഷവും ഇപ്പോള്‍ കേരളത്തിലുണ്ട്, 10 ലക്ഷം പേര്‍ തിരികെ എത്തിയത് ജോലി നഷ്ടമായി

കുവൈറ്റ് യുദ്ധത്തെ തുടര്‍ന്ന് 1990ല്‍ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പതിന്‍മടങ്ങായിരിക്കും കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവില്‍ കേരളത്തില്‍ സംഭവിക്കുകയെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ തിരിച്ചെത്തിയവര്‍ 15 ലക്ഷത്തിലേറെയാണ്. പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയുള്ള കേരളത്തില്‍ ഇതിന്റെ ആഘാതം വളരെ കടുത്തതായിരിക്കും.

സംസ്ഥാനത്തെ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍, സഹകരണ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖല എന്നിവ ആശ്രയിച്ചിരിക്കുന്നത് പ്രവാസി നിക്ഷേപത്തെയാണ്. ഇതു കുറയുന്നത് സാമ്പത്തിക ക്രയവിക്രയത്തില്‍ വന്‍ ഇടിവുണ്ടാക്കും. മടങ്ങിയെത്തുന്നവരുടെ തൊഴിലില്ലായ്മയും വെല്ലുവിളിയാണ്.
ജൂണ്‍ 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തോളം പേര്‍ ജോലി നഷ്ടമായവരുടെ പട്ടികയിലുണ്ട്. എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന് വ്യക്തമായിട്ടില്ല.തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും നാട്ടില്‍ സാമ്പത്തികനില ഭദ്രമല്ലാത്തവരാണ്.

തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം പേര്‍ക്ക് സഹായ ധനം നല്‍കിക്കഴിഞ്ഞുശേഷിക്കുന്ന അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *