റേഞ്ച് റോവർ ഇവോക്ക് ഇന്ത്യൻ വിപണിയിൽ

റേഞ്ച് റോവർ ഇവോക്ക് ഇന്ത്യൻ വിപണിയിൽ

റേഞ്ച് റോവർ ഇവോക്ക് ഇന്ത്യൻ വിപണയിലെത്തി. ഇന്ത്യയിൽ ഡെലിവറി ആരംഭിച്ചതായി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ അറിയിച്ചു. ആർ-ഡൈനാമിക് എസ്ഇ ട്രിമ്മിൽ ഇൻജീനിയം 2.01 പെട്രോളിലും എസ് ട്രിമ്മിൽ 2.0 1ക പവർ ട്രെയ്‌നിലും പുതിയ ഇവോക് ലഭിക്കും. 2.0 1 പെട്രോൾ എൻജിൻ 184 കെ ഡബ്ല്യു കരുത്തും 365 എൻഎം ടോർക്കും നൽകുന്നു. ഡീസൽ എൻജിൻ 150 കെ ഡബ്ല്യു കരുത്തും 430 എൻഎം ടോർക്കും ലഭിക്കുന്നു. 64.12 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് കമ്പനി അറിയിച്ചു.
സവിശേഷവും ആധുനികവും സ്മാർട്ട് ഡിസൈനുമുള്ള റേഞ്ച് റോവർ ഇവോക്ക് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണെന്ന്

ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടർ രോഹിത് സുരി പറഞ്ഞു. പുതിയ ഇന്റീരിയർ നിറങ്ങളുടെയും ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും അവതരണത്തോടെ പുതിയ ഇവോക്കിന്റെ സ്‌റ്റൈൽ കോഷ്യന്റ് കൂടുതൽ വർധിച്ചിരിക്കുകയാണ്. പുതിയ ഇൻജീനിയം പവർ ട്രെയ്‌നുകൾ വാഹനത്തെ കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവുമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

3ഡി സറൗണ്ട് ക്യാമറ, പിഎം 2.5 ഫിൽറ്ററോടു കൂടിയ ക്യാബിൻ എയർ അയണൈസേഷൻ, ഫോൺ സിഗ്‌നൽ ബൂസ്റ്ററോടു കൂടിയ വയർലെസ് ഡിവൈസ് ചാർജിംഗ്, പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയ വിസ്മയകരമായ പുതിയ ഫീച്ചറുകളും സഹിതമാണ് പുതിയ റേഞ്ച് റോവർ ഇവോക് എത്തുന്നത്.

അഹമ്മദാബാദ്, ഔറംഗബാദ്, ബെംഗളൂരു , ഭുവനേശ്വർ, ഛണ്ഡിഗഢ്, ചെന്നൈ, കോയമ്പത്തൂർ, ഡെൽഹി, ഗുർഗോൺ, ഹൈദരാബാദ്, ഇൻഡോ4, ജയ്പൂർ, കൊൽക്കത്ത, കൊച്ചി, കർണാൽ, ലക്നൗ, ലുധിയാന, മാംഗ്ലൂർ, മുംബൈ , നോയ്ഡ, പുനെ, റായ്പൂർ, സൂററ്റ്, വിജയവാഡ എന്നീ 24 ഇന്ത്യൻ നഗരങ്ങളിലായുള്ള 28 അംഗീകൃത ഔട്ട് ലെറ്റുകളിൽ ജാഗ്വാർ ലാൻഡ് ലാൻഡ് റോവർ വാഹന വിപണിയുണ്ടെന്ന് കമ്പനി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *