പുതിയ ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

പുതിയ ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍നിന്നു ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ ടൂര്‍ പാക്കേജുകളുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി). ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍, തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍, ആഭ്യന്തര വിമാനയാത്രാ പാക്കേജുകള്‍ എന്നിവയാണ് പുതിയ പാക്കേജുകള്‍.

ഓഗസ്റ്റ് 15ന് കേരളത്തില്‍നിന്നു യാത്ര തിരിച്ച് 26നു മടങ്ങിയെത്തുന്ന ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജില്‍ ഗോവ, കെവാഡിയ (സ്റ്റാച്യൂ ഓഫ് യൂണിറ്റി), ജയ്പുര്‍, ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. യാത്ര മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍നിന്നു ട്രെയിനില്‍ കയറാം. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, ട്രെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നീ സേവനങ്ങള്‍ ലഭിക്കും. ടിക്കറ്റ് നിരക്ക് 12,000 രൂപ.

വിമാന ടിക്കറ്റ്, ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം താമസം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വാഹന സൗകര്യം, ഐആര്‍സിടിസി ടൂര്‍ മാനേജര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാക്കേജുകളില്‍ എല്ലാ യാത്രികര്‍ക്കും 10 ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷ്വറന്‍സ് കവറേജും കേന്ദ്ര/സംസ്ഥന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ടിസി സൗകര്യവും ലഭ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *