സാംസങ്ങ് ഗാലക്‌സി എ22 ഇന്ത്യയിലെത്തി: വിലയും സവിശേഷതകളും ഇതൊക്കെയാണ്

സാംസങ്ങ് ഗാലക്‌സി എ22 ഇന്ത്യയിലെത്തി: വിലയും സവിശേഷതകളും ഇതൊക്കെയാണ്

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ സാംസങ്ങ് ഗാലക്‌സി എ22 ഇന്ത്യൻ വിപണിയിലെത്തി. ഗാലക്‌സി എ സീരിസിലെ ഈ പുത്തൻ ഫോൺ 90 ഹേർട്‌സ് വേഗതയുളള അമോലെഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. പിന്നിൽ നാല് ക്യാമറുകളുമുണ്ട്.

സാംസങ്ങ് ഗാലക്‌സി എ22 90ഹേർട്‌സ് റിഫ്രഷ് നിരക്കുളള 6.4 ഇഞ്ച് എച്ച്ഡി പ്ലസ് 720 പി അമോലോഡ് സ്‌ക്രീനാണ് പ്രത്യേകത. ആറ് ജിബി റാമും, 128 ജിബി സ്റ്റോറേജും ലഭിക്കും. ഒക്ട കോർ പ്രോസസറാണ് നൽകിയിരിക്കുന്നത്. വൻ യുഐ 3.1 ൽ ആൻഡ്രോയ്ഡ്11 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പുറകിലായി ക്വാഡ് ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ പ്രധാന ക്യാമറ 48 എംപിയാണ്. ഒപ്പം 8 എംപിയുടെ അൾഡ്രാ വൈഡ് ക്യാമറയും രണ്ട് എംപി വീതമുളള ഡെപ്ത് ക്യാമറയും മൈക്രോ ക്യാമറയും വരുന്നു. മികച്ച വിഡിയോകളും ഫോട്ടോകളും എടുക്കാൻ ഇതിലൂടെ സാധിക്കും.

സാംസങ്ങ് ഗാലക്‌സി എ22 ന്റെ ആറ് ജിബി റാമും, 128 ജിബി സ്‌റ്റോറേജും നൽകുന്ന പതിപ്പിന് 18,499 രൂപയാണ് വില. ബ്ലാക്ക്,മിന്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സാംസങ്ങ് വെബ്‌സൈറ്റിൽ നിന്നും ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *