വ്യാപാരികൾക്കായി ക്യാഷ് ബാക്ക് ഓഫർ അവതരിപ്പിച്ച് പേടിഎം

വ്യാപാരികൾക്കായി ക്യാഷ് ബാക്ക് ഓഫർ അവതരിപ്പിച്ച് പേടിഎം

ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ് ഫോമായ പേടിഎം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി പ്രത്യേക ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപയാണ് കമ്പനി മാറ്റി വച്ചിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ആറ് വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു ഓഫർ പ്രഖ്യാപിച്ചത്.

പേടിഎം ആപ്ലിക്കേഷൻ വഴി നടത്തുന്ന ഇടപാടുകൾക്കാണ് ക്യാഷ് ബാക്ക് ലഭിക്കുക. പേടിഎം ക്യൂആർ കോഡ് സ്‌കാനിങ്ങിലൂടെയുളള ഇടപാടിനും ഈ ക്യാഷ് ബാക്ക് ഓഫർ ലഭ്യമാകും. പേടിഎമ്മിന്റെ ഈ ഓഫർ രാജ്യത്തൊട്ടാകെയുളള 200 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ആവിഷ്‌കരിക്കുക. കർണ്ണാടക,കേരളം ,തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടും.

പേടിഎമ്മിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾക്കും ആകർഷകമായ സമ്മാനങ്ങൾ നേടാനുളള അവസരവും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ക്യാഷ് ബാക്കും സമ്മാനങ്ങളും ലഭിക്കുക.നമ്മുടെ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ പുനർനിർവചിച്ചു കൊണ്ട് ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രേരണയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പേടിഎം സിഇഒയും സ്ഥാപകനുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *