അക്കൗണ്ടിൽ പണമില്ലെങ്കിലും ബില്ലുകൾ അടയ്ക്കാം: എസ് ബിഐ പ്രീ അപ്രൂവ് കാർഡിനെ കുറിച്ച് അറിയാം

അക്കൗണ്ടിൽ പണമില്ലെങ്കിലും ബില്ലുകൾ അടയ്ക്കാം: എസ് ബിഐ പ്രീ അപ്രൂവ് കാർഡിനെ കുറിച്ച് അറിയാം

സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിലും കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്നതാണ് എസ്ബിഐ പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. ഇതു മാത്രമല്ല വിവിധ ഓൺലൈൻ പർച്ചെയ്‌സുകൾക്കും പണം നൽകാനാകും. വിവിധ തരം ബിൽ പെയ്‌മെന്റുകളും, ആസ്പത്രി ആവശ്യങ്ങൾക്കുളള പണം ഇടപാടുകളും ഇതിലൂടെ നടത്താനാകും. സിംപ്ലി സേവ് എന്ന കാർഡ് എല്ലാ പെട്രോൾ പമ്പുകളിലും മറ്റ് കടകളിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഓരോ പർച്ചേയ്‌സിനും പ്രത്യേക റിവാർഡുകളും ലഭ്യമാണ്. ഓരോ 10 റിവാർഡ് പൊയിന്റുകൾക്ക് 100 രൂപ ആനുകൂല്യം ലഭിക്കും. ഓരോ പണമിടപാടിനും നാല് റിവാർഡ് ആണ് ലഭ്യമാകുക. കാർഡ് എടുത്ത് 60 ദിവസത്തിനുളളിൽ നടത്തുന്ന പെയ്‌മെന്റുകൾക്ക് 2000 ബോണസ് പോയിന്റുകൾ വരെ ലഭിക്കും. മറ്റ് ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് മെയിന്റനൻസ് ഫീസും കുറവാണ്. നൂറ് രൂപയ്ക്ക് നടത്തുന്ന പണമിടപാടിന് ഒരു റിവാർഡ് പോയിന്റാണ് ലഭ്യമാകുക.

നേപ്പാളും ഭൂട്ടാനും ഒഴികെയുളള വിദേശ രാജ്യങ്ങളിലും ഈ കാർഡ് ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ദിവസം 12,000 രൂപ വരെ ഈ ക്രെഡിറ്റ് കാർഡിൽ നിന്നും പിൻവലിക്കാൻ സാധിക്കും. കാർഡ് ഉപയോഗിച്ച് നേടിയ റിവാർഡ് പോയിന്റുകൾ രണ്ടു വർഷത്തിനുളളിൽ പ്രയോജനപ്പെടുത്തണം. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ കാർഡിന് അപേക്ഷിക്കാനായി നൽകണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *