കോവിഡ് കാലത്ത് ബിസിനസ്സുകാർ ചെയ്യേണ്ടത്

കോവിഡ് കാലത്ത് ബിസിനസ്സുകാർ ചെയ്യേണ്ടത്

വ്യവസായ സ്ഥാപനങ്ങൾ വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. കോവിഡ് സമൂഹത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് പയ്യെ കാര്യങ്ങൾ സാധാരണരീതിയിലേക്ക് മടങ്ങി വരികയാണ്. എന്നാലും മൂന്നാം തരംഗ ഭീഷണി നിലനിൽക്കുകയാണ്. കോവിഡും ബിസിനസ് അവസരമായി ഉപയോഗിക്കുകയാണ് വേണ്ടത്. നമുക്ക് ബുദ്ധിപരമായി ഇപ്പോൾ ചെയ്യാവുന്നത്ര ഈ കോവിഡ് നിയന്ത്രണങ്ങളെ ബിസിനസിനായി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. നിയന്ത്രണങ്ങൾ ബിസിനസിനെ പ്രതികൂലമായി ബാധിക്കും എന്ന ചിന്ത ഉപേക്ഷിച്ച് അതിനെ ബിസിനസിന് ഗുണപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാം. ചിന്തയിൽ മാറ്റം വരുമ്പോൾ അത് പുതിയ അവസരം തുറക്കുന്നു.

മാറ്റം അനിവാര്യം

സമൂഹത്തിന്റെ നിലവിലുള്ള മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഗുണകരമായ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇപ്പോൾ ബിസിനസുകൾക്ക് മുന്നിലുള്ള ഏക വഴി. ബിസിനസ് ഉപഭോക്താക്കളെ കോവിഡിൽ നിന്നും സംരക്ഷിക്കുവാനുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളേയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുക. ഇതിനായി ഒരു സംസ്‌കാരം സ്ഥാപനത്തിൽ സൃഷ്ട്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ ബിസിനസ്സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പുവരുത്തിയാൽ തന്നെ വളർച്ച ഉണ്ടാകും.

ജീവനക്കാർക്കും പരിശീലനം

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കെണ്ടതെങ്ങിനെയെന്നും ഉപഭോക്താക്കളോട് ഇടപെടെണ്ടതെങ്ങിനെയെന്നും ജീവനക്കാരെയും പരിശീലിപ്പിക്കാം. നിലവിലെ സാഹചര്യം നേരത്തെ അവർ ശീലിച്ചതിൽ നിന്നും വ്യത്യസ്തമാണ്. ഉപഭോക്താക്കൾക്ക് ജീവനക്കാരുടെ പെരുമാറ്റ രീതിയിൽ വിശ്വാസം കൊണ്ടുവരേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ ഉപഭോക്താക്കളോട് തന്മയത്വത്തോടെ ഇടപെടുന്നതെങ്ങിനെ എന്നവർക്ക് മനസിലാവേണ്ടതുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *