വേഷം മാറി ഊബര്‍ സിഇഒ; ഡെലിവറി ബോയ് ആയി റോഡിലിറങ്ങി; കൈനിറയെ പണവുമായി മടക്കം

വേഷം മാറി ഊബര്‍ സിഇഒ; ഡെലിവറി ബോയ് ആയി റോഡിലിറങ്ങി; കൈനിറയെ പണവുമായി മടക്കം

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് അതികായന്മാരാണ് ഊബര്‍ ഈറ്റ്‌സ്. ഡിജിറ്റല്‍ ലോകത്തിലെ വമ്പന്‍ ബിസിനസുകളില്‍ പ്രധാനപ്പെട്ടത്. ഇന്നലെ കമ്പനിയില്‍ ഒരു സംഭവം നടന്നു. ഊബര്‍ ഈറ്റ്‌സിന്റെ സിഇഒയായ ദറ ഖൊസ്രോഷഹി വേഷം മാറി ഡെലിവറി ബോയ് ആയി ഭക്ഷണം വിതരണം ചെയ്യാന്‍ പോയി.

അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് മണിക്കൂറുകള്‍ ഡെലിവറിക്കായി ചെലവഴിച്ചെന്ന് പറയുന്ന ട്വീറ്റില്‍ സാന്‍ഫ്രാന്‍സിസ്‌കോ നഗരം മനോഹരമാണെന്ന് കുറിച്ചിട്ടുണ്ട്. ഭക്ഷണശാലകളിലെ തൊഴിലാളികള്‍ നല്ല രീതിയില്‍ പെരുമാറി. ഭയങ്കര തിരക്കായിരുന്നുവെന്നും തന്റെ വേഷം മാറലിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.

ഫുഡ് ഡെലിവറിക്കിടെ പകര്‍ത്തിയ ചിത്രവും ട്വീറ്റില്‍ ഉണ്ട്. ഒപ്പം 98.91 ഡോളര്‍ വരുമാനം നേടിയതായി സൂചിപ്പിക്കുന്ന സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. പത്ത് ഓര്‍ഡറുകളാണ് ഇദ്ദേഹം എടുത്തത്. ഇതില്‍ ആറ് ഡോളര്‍ മുതല്‍ 23 ഡോളര്‍ വരെ ഇദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *