ഹോര്‍ട്ടികോര്‍പ്പിന്റെ ‘വാട്ടു കപ്പ’ വിപണിയില്‍, പായ്ക്കറ്റിന് 50 രൂപ നിരക്ക്.

ഹോര്‍ട്ടികോര്‍പ്പിന്റെ ‘വാട്ടു കപ്പ’ വിപണിയില്‍, പായ്ക്കറ്റിന് 50 രൂപ നിരക്ക്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളില്‍ കൃഷി വ്യാപകമാക്കിയപ്പോള്‍ കേരളത്തിലെ മരച്ചീനി ഉല്‍പ്പാദനം വര്‍ധിച്ചിരുന്നു.

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിന്റെ വാട്ടു കപ്പ വിപണിയിലിറങ്ങി. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവയുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുപയോഗിച്ച് വാട്ടു കപ്പയാക്കി മാറ്റിയാണ് ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നത്. 500 ഗ്രാമിന്റെ പാക്കറ്റിന് 50 രൂപ നിരക്കിലാണ് വില്‍പ്പന.

ഒരു ടണ്‍ പച്ചക്കപ്പ സംസ്‌കരിക്കുമ്പോള്‍ ഏകദേശം 15 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി ഹോര്‍ട്ടികോര്‍പ്പ് വ്യക്തമാക്കി. കിലോയ്ക്ക് 12 രൂപയ്ക്കാണ് കപ്പ സംഭരിച്ചത്. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍പ്പന്നത്തെ വിപണിക്ക് പരിചയപ്പെടുത്തി.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളില്‍ കൃഷി വ്യാപകമാക്കിയപ്പോള്‍ കേരളത്തിലെ മരച്ചീനി ഉല്‍പ്പാദനം വര്‍ധിച്ചിരുന്നു. 13,000 ടണ്‍ മരച്ചീനിയാണ് സംസ്ഥാനത്ത് അധികമായി ഉല്‍പ്പാദിപ്പിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *