അമേരിക്കയെ പിന്തള്ളി ചൈന; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

അമേരിക്കയെ പിന്തള്ളി ചൈന; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയിലേക്ക് വീണ്ടും ചൈനയെത്തി. അമേരിക്കയെ പിന്തള്ളിയാണ് മുന്നേറ്റം. 2021 സാമ്പത്തിക വര്‍ഷത്തില്‍ 86.4 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ഇടപാടില്‍ ഒരു വര്‍ഷത്തിനിടെ 5.53 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ വളര്‍ച്ച നേടിയ ഏക രാജ്യം ചൈനയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇന്ത്യയുടെ ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് തുടര്‍ച്ചയായി ഇടിയുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മിലെ വ്യാപാര ഇടപാടില്‍ 9.5 ശതമാനം ഇടിവുണ്ടായി. 80.53 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇതാണ് ചൈനയ്ക്ക് ഗുണമായത്. യുഎഇയാണ് മൂന്നാം സ്ഥാനത്ത്. 43318 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26.72 ശതമാനത്തിന്റെ ഇടിവ് ഇന്ത്യ-യുഎഇ വ്യാപാര ഇടപാടില്‍ ഉണ്ടായി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *