ചെറു തേനീച്ച കൃഷിയിലൂടെ ലാഭം കൊയ്യാം

ചെറു തേനീച്ച കൃഷിയിലൂടെ ലാഭം കൊയ്യാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് തേൻ. ആരോഗ്യത്തിന് നല്ലതായതു കൊണ്ട് എല്ലാവരുടെയും വീട്ടിൽ തേൻ ഉണ്ടാകും. അതു കൊണ്ട് തന്നെ തേനീച്ച വളർത്തലിൽ ലാഭം നേടാം. ഔഷധ മൂല്യം കൂടുതലായതു കൊണ്ട് തന്നെ കിലോയ്ക്ക് 3000 രൂപ വരെയാണ് ചെറുതേനിന്റെ വില.ക്യാൻസർ ചികിത്സയിൽ പോലും ഒരു ഔഷധമെന്ന നിലയിൽ തേനിന് വളരെയധികം പ്രധാന്യം ഉണ്ട്. ചെറുതേനിന് നല്ല വിലയും വിപണിയുമുണ്ട്. തടിയിലും, മതിലിലും ഭിത്തിയിലുമൊക്കെ ചെറുതേനീച്ചയെ കാണാം.

തേനീച്ച വളർത്തലിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് തേനീച്ച പെട്ടികളാണ്. അടിപ്പലക, പുഴ അറ, തേൻ അറ, ഉൾ മൂടി, മേൽമൂടി, ചട്ടങ്ങൾ എന്നിങ്ങനെയാണ് തേനീച്ച പെട്ടിയുടെ ഓരോ ഭാഗങ്ങൾ. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തുമ്പോൾ കൃഷി വകുപ്പ് തന്നെ ഇത്തരം ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.

തേനീച്ച പ്പെട്ടി പോലെ തന്നെ സ്‌മോക്കറും ആവശ്യമാണ്. തേനീച്ചകളെ ശാന്തരാക്കാൻ വേണ്ടി പുകയ്ക്കാനുളള ഉപകരണമാണ് സ്‌മോക്കർ. ഇതിൽ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കണം. പെട്ടികൾ തമ്മിൽ 23 മീറ്റർ അകലം വേണം. ധാരാളം തേനും പൂമ്പൊടിയും കിട്ടുന്ന സ്ഥലത്ത് തേനീച്ച പെട്ടി സ്ഥാപിക്കാൻ ശ്രദ്ധിക്കണം. വിദേശത്ത് നിന്നു പോലും ചെറുതേനിന് ആവശ്യക്കാരുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *