നല്ലൊരു ഭാവി രൂപാന്തരപ്പെടുത്താന്‍ ഡെയ്ലി സ്‌കില്‍സ് ലേണിങ്ങ് ക്ലബ്ബ് നിങ്ങളെ സഹായിക്കുന്നതെങ്ങനെ ഇതിനെ കുറിച്ച് കുറിച്ച് ഡെയ്ലി സ്‌കില്‍സ് സ്ഥാപകനും സി.ഇ.ഒയുമായ കെ.സുബിലാല്‍ വിശദീകരിക്കുന്നു.

നല്ലൊരു ഭാവി രൂപാന്തരപ്പെടുത്താന്‍ ഡെയ്ലി സ്‌കില്‍സ് ലേണിങ്ങ് ക്ലബ്ബ് നിങ്ങളെ സഹായിക്കുന്നതെങ്ങനെ ഇതിനെ കുറിച്ച് കുറിച്ച് ഡെയ്ലി സ്‌കില്‍സ് സ്ഥാപകനും സി.ഇ.ഒയുമായ കെ.സുബിലാല്‍ വിശദീകരിക്കുന്നു.

പ്രതിദിന പഠന സെക്ഷനുകളിലൂടെ ആളുകളുടെ ജീവിതം രൂപാന്തരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡെയ്ലി സ്‌കില്‍സ് ലേണിങ്ങ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പഠിച്ചാല്‍ മാത്രമാണ് അന്തിമമായൊരു മാറ്റം ജീവിത്തില്‍ സാധിക്കുകയുളളുവെന്ന്
ഡെയ്‌ലി സ്‌കില്‍സ് സ്ഥാപകനും സി.ഇ.ഒയുമായ കെ.സുബിലാല്‍ പറയുന്നു. പേര്‍സണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചെയ്യുവാനുള്ള യോഗ & മെഡിറ്റേഷന്‍ കൂടാതെ മൈന്‍ഡ് പവര്‍ സെഷനുകള്‍ തികച്ചും സൗജന്യമായി ഡെയ്ലി സ്‌കില്‍സ് ലേണിങ്ങ് ക്ലബ്ബിലൂടെ ലഭ്യമാക്കുന്നു.

സവിശേഷത

ക്ലബ്ബിലെ എല്ലാ അംഗങ്ങള്‍ക്കും ഈ സവിശേഷതകള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ യോഗയും മെഡിറ്റേഷനും നല്‍കുന്ന ഒരു സെക്ഷന്‍ ഉണ്ടാകും. എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യത്തോടെ ഒരു ദിവസം ആരംഭിക്കാന്‍ ഈ സെക്ഷന്‍ സഹായിക്കുന്നു. ഇതു കൂടാതെ മികച്ച മാറ്റത്തിനുളള ഒരു തുടക്കം കൂടിയാണിത്.

ആഴ്ചയില്‍ ഒരു വിധം എല്ലാ ദിവസവും വൈകുന്നേരം ഒരു ലൈവ് പരിശീലന പരിപാടി ഉണ്ടാകും. വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ ആളുകളായിരിക്കും ക്ലാസുകള്‍ നയിക്കുക. ഇത് കൂടുതല്‍ ആശയങ്ങളും, അറിവും ലഭിക്കുന്നതിന് എല്ലാവരെയും സഹായിക്കുന്നു. ഇതും നിങ്ങളുടെ ഭാവി മാറ്റുന്നതിനുളള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ്.

അണ്‍ലിമിറ്റഡ് റെക്കോര്‍ഡഡ് ക്ലാസാണ് ക്ലബ്ബിന്റെ മറ്റൊരു സവിശേഷത. ഈ റെക്കോര്‍ഡഡ് കോഴ്സുകള്‍ ഏറെ ഫലപ്രദമാണ്. എല്ലാ മാസവും പുതിയ കോഴ്സുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. ഒരു ക്ലോസ് കമ്മ്യൂണിററി ഉണ്ടാകും ഇതിലുളള അംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം രൂപാന്തരപ്പെടുത്താം.

ഇതു കൂടാതെ എക്സ്‌ക്ലൂസിവ് ഓഫറുകള്‍ നല്‍കുന്നതിനൊപ്പം ജോലി സംബന്ധമായ കാര്യങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും. നിരവധി കമ്പനികളുമായി ക്ലബ്ബ് സഹകരിക്കുന്നു. ഇതിലൂടെ ഒരുപാട് ഓഫറുകളും ഡീലുകളും ജോബ് അലര്‍ട്ടുകളും നല്‍കാന്‍ സാധിക്കുന്നു. ഏതെങ്കിലും കമ്പനികളില്‍ ജോലി ഒഴിവുകള്‍ അറിയാനും അത് റിപ്പോര്‍ട്ട് ചെയ്യാനും ഈ കമ്മ്യൂണിറ്റി നിങ്ങളെ സഹായിക്കുന്നു.

വിവിധ വിഭാഗങ്ങളിലുളള വിഷയങ്ങളാണ് ക്ലബ് കവര്‍ ചെയ്യുന്നത് . ഹെല്‍ത്ത് ആന്‍ഡ് വെല്‍ന്‍സ്, ഇമോഷണല്‍ ഇന്റലിജന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ട്രേഡിങ്ങ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ്, എന്റര്‍പ്രണര്‍ഷിപ്പ്,ലോ ആന്‍ഡ് ഓര്‍ഡര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ലൈഫ് കോച്ചിങ്ങ് എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം ഒരു വ്യക്തിയുടെ ഭാവി മാറ്റങ്ങള്‍ അനുയോജ്യമായിരിക്കും.

എല്ലാ ദിവസവും വ്യത്യസ്തമായ കണ്ടന്റുകള്‍ വായിക്കാനും, കാണാനും, മനസ്സിലാക്കാനും അവസരം ലഭിക്കുന്നു. ഒരാള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ് ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ലഭ്യമാക്കുന്നത്. ഇത് അംഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
WhatsApp: +918848884773
Email : connect@dailyskills.in
Website: community.dailyskills.co.in

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *