ടെലിഗ്രാം കൂടുതൽ സ്മാർട്ടാകുന്നു: മൂന്നാമത്തെ പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റ് എത്തി

ടെലിഗ്രാം കൂടുതൽ സ്മാർട്ടാകുന്നു: മൂന്നാമത്തെ പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റ് എത്തി

ടെലിഗ്രാം കൂടുതൽ സ്മാർട്ടാകുന്നു. വാട്‌സാപ്പിന്റെ ശക്തമായ എതിരാളികളിൽ ഒരാളാണ് ടെലിഗ്രാം. കഴിഞ്ഞ ആറു മാസത്തിനുളളിൽ ടെലിഗ്രാമിന്റെ മൂന്നാമത്തെ പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചർ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ ടെലിഗ്രാം കൂടുതൽ ജനപ്രിയമാകും.

ഗ്രൂപ്പ് വീഡിയോ കോളുകൾ, സ്‌ക്രീൻ ഷെയറിങ്ങ്, വോയ്‌സ് ചാറ്റുകളിലെ നോയിസ് സ്പ്രഷൻ ഓപ്ഷൻ, ആനിമേറ്റു ചെയ്ത പശ്ചാത്തലങ്ങൾ, ഡെഡിക്കേറ്റഡ് ബോട്ട് മെനു തുടങ്ങിയ നിരവധി സവിശേഷതകൾ ടെലിഗ്രാം ഏറ്റവും പുതിയ അപ്‌ഡേറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റായ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചർ ഓൺലൈൻ ക്ലാസുകൾക്കും ബിസിനസ്സ് മിറ്റിംഗുകൾക്കും കുടുംബ സംഗമങ്ങൾക്കും ഉപയോഗിക്കാം. പുതിയ ആനിമേറ്റു ചെയ്ത ഇമോജികൾ ചേർക്കുകയും, തേർഡ്പാർട്ടി സ്റ്റിക്കറുകൾ ഇംപോർട്ട് ചെയ്യുകയും ചെയ്തു.

മൈ വീഡിയോ ഷെയറിങ്ങ് ഓപ്ഷൻ ടാപ്പു ചെയ്ത് കൊണ്ട് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വിഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. വോയ്‌സ് ചാറ്റിൽ ചേരുന്ന ആദ്യത്തെ 30 പേർക്ക് ഗ്രൂപ്പ് വിഡിയോ ചാറ്റ് ഓപ്ഷൻ നിലവിൽ ലഭ്യമാണ്. ഓഡിയോ മാത്രം പങ്കെടുക്കുന്നവരുടെ എണ്ണം പരിധിയില്ലാത്തതാണ്. സ്ട്രീമിങ്ങ് ഗെയിമുകൾ, ലൈവ് ഈവന്റുകൾ എന്നിവയും അതിലേറെയും വോയ്‌സ് ചെറ്റുകൾ ചെയ്യുമ്പോൾ ഈ പരിധി വർധിപ്പിക്കുമെന്ന് ടെലിഗ്രാം അവകാശപ്പെട്ടു.

ടാബ് ലെറ്റുകൾക്കും കംമ്പ്യൂട്ടറുകൾക്കും കൂടുതൽ സ്‌ക്രീൻ ഇടം നൽകുന്നു. ഒപ്പം കൂടുതൽ പ്രദർശന ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സൈഡ് പാനൽ തുറക്കുന്നതിന് ഉപയോക്താക്കൾ ടാപ്പ് ചെയ്യുകയും വിഡിയോ ഗ്രിഡിന്റെ സ്പ്ലിറ്റ് സ്‌ക്രീൻ വ്യൂവും പങ്കെടുക്കുന്നവരുടെ ലിസ്റ്റും കാണാം. ഓപ്ഷനുകൾ ക്രിയേറ്റ് ചെയ്യുന്നതിനും ഷെയർ ചെയ്യുന്നതിനും ആനിമേറ്റു ചെയ്ത ബാക്ക് ഗ്രൗണ്ടുകളും ലഭ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *