എസ്ബിഐ സർവ്വീസ് ചാർജ് പരിഷ്‌കരണം ജൂലായ് ഒന്ന് മുതൽ

എസ്ബിഐ സർവ്വീസ് ചാർജ് പരിഷ്‌കരണം ജൂലായ് ഒന്ന് മുതൽ

പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ചാർജ് പരിഷ്‌കരണം ജൂലായ് ഒന്ന് മുതൽ നടപ്പാക്കും. എടിഎമ്മിൽ കൂടിയുളള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക് എന്നി സർവ്വീസുകളുടെ ചാർജുകളിലെല്ലാം ജൂലായ് ഒന്ന് മുതൽ മാറ്റം ഉണ്ടാകും.

എസ്ബിഐ യുടെ സീറോ ബാലൻസ് അഥവാ ബേസിക് സേവിങ്ങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ സമൂഹത്തിലെ താഴെ തട്ടിലുളളവർക്ക് ഫീസില്ലാതെ ബാങ്ക് പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടുളളതാണ്. ഈ അക്കൗണ്ടിലെ വിവിധ സേവനങ്ങൾക്കും ചാർജ് ഉണ്ടാകും.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് മാസത്തിൽ നാല് തവണ സൗജന്യമായി പണം പിൻലിക്കാം. എടിഎമ്മിൽ നിന്നും കൗണ്ടറുകളിൽ നിന്നും പിൻവലിക്കുന്നതിന്റെ മാനദണ്ഡമാണിത്. ഇതിൽ കൂടുതൽ തവണ പിൻവലിച്ചാൽ 15 രൂപയും ജിഎസ്ടിയും നൽകേണ്ടി വരും.

ഇത്തരം അക്കൗണ്ട് ഉടമകൾക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി നൽകിയിരിക്കുന്നത്. കൂടുതൽ വാങ്ങിയാൽ ഇനി മുതൽ ഫീസ് നൽകണം. അധികമായി വാങ്ങന്ന 10 ലീഫിന് 40 രൂപയും ജിഎസ്ടിയും നൽകണം. അടിയന്തര സാഹചര്യത്തിൽ നൽകേണ്ടി വരുന്ന ചെക്ക് ബുക്കുകൾക്ക് 10 എണ്ണത്തിന് 50 രൂപയും ജിഎസ്ടിയും നൽകേണ്ടതായി വരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *