കോവിഡ് ബാധിത മേഖലകൾക്ക് 1.10 ലക്ഷം കോടി വായ്പ ഗ്യാരന്റി പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് ബാധിത മേഖലകൾക്ക് 1.10 ലക്ഷം കോടി വായ്പ ഗ്യാരന്റി പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക- ആരോഗ്യമേഖലകൾക്കായാണ് പദ്ധതി. ഇതിൽ നാല് പദ്ധതികൾ തികച്ചും പുതിയതാണ്. ഇതിലൊന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ഉന്നമിട്ടുളളതാണെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് ബാധിത പ്രതിസന്ധിയിലായ മേഖലകൾക്ക് 1.1 ലക്ഷം കോടി വായ്പ ഗ്യാരന്റിയാണ് പദ്ധിതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകൾക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് 7.95 ശതമാനവും മറ്റു മേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.

പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴിൽ 25 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നൽകേണ്ടതാണ് ഈ വായ്പ. ഇതിലൂടെ പരമാവധി 1.25 ലക്ഷം രൂപ വായ്പയായി ലഭിക്കും. 89 ദിവസം വരെ തിരിച്ചടവിൽ വീഴ്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അർഹരാണ്.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംരംഭിച്ച് കഴിഞ്ഞാൽ ആദ്യത്തെ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും.2022 മാർച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വരെ വായ്പ നൽകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *