സംരംഭകനാകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സംരംഭകനാകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തമായി സംരംഭം തുടങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. മികച്ച ആശയവും നടത്തിപ്പിനായി നിക്ഷേപവും ആവശ്യമാണ്. ഇത് മാത്രം കൊണ്ട് ആർക്കും ഒരു മികച്ച സംരംഭകനാകാൻ സാധിക്കില്ല. ബിസിനസ് ആരംഭിക്കുമ്പോൾ ഒരു സംരംഭകൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട നിയമ രേഖകളും ഏതെല്ലാമെന്നു നോക്കാം.

പേര് ആകർഷകമാക്കാം

സംരംഭം ആളുകളിലേക്ക് എത്താൻ പേര് ആകർഷകമായിരിക്കണം. അതു പോല തന്നെ ഒരു സ്ഥാപനത്തിനുള്ള അതെ പേര് മറ്റൊരു സ്ഥാപനത്തിന് പാടുള്ളതല്ല. ഒരു ബ്രാൻഡ് ആയി മാറിയശേഷം പേരിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുന്ന അവസ്ഥ വന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അതിനാൽ പേര് രജിസ്റ്റർ ചെയ്യണം. പേര് വെബ്സൈറ്റ് നിർമിക്കാനാവശ്യമായ ഡൊമൈൻ നെയിം ലഭ്യമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

ശക്തമായ ലോഗോ

പല മുൻനിര സ്ഥാപനങ്ങളെയും തിരിച്ചറിയപ്പെടുന്നതിൽ ലോഗോയ്ക്ക് വലിയ പങ്കുണ്ട്്. പേര് പോലെ തന്നെ അത്രമാത്രം ശക്തമാണ് ലോഗോകളും. ശക്തായ ഒരു ലോഗോ ബിസിനസിന്റെ വ്യക്തിത്വം ഒറ്റനോട്ടത്തിൽ പ്രകടമാക്കും. ലോഗോയുടെ മാത്രം ശ്രദ്ധേയമായ ബ്രാൻഡുകളിൽ ചിലതാണ് പ്യൂമ, നൈക്കി, ടാറ്റ തുടങ്ങിയവ.

രജിസ്ട്രേഷൻ നിർബന്ധം

സ്ഥാപനത്തിന് ഉചിതമായ പേര് കണ്ടെത്തിയാൽ ഉടനെ ആ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യണം. കമ്പനി പ്രൈവറ്റ് ലിമിറ്റഡായും പാർട്ട്ണർഷിപ്പ് ആയുമൊക്കെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങൾ തുടങ്ങുന്ന സംരംഭം 20 ലക്ഷത്തിനു മുകളിൽ വ്യാപാരം നടത്തുന്ന ഒന്നാണെങ്കിൽ നിങ്ങൾ തീർച്ചയായും സംരംഭം ജിഎസ്ടി രജിസ്ട്രേഷൻ ചെയ്തിരിക്കണം. കൃത്യമായ ഇടവേളകളിൽ ജിഎസ്ടി ഫയൽ ചെയ്യണം.ഒരു സ്ഥാപനം ആരംഭിക്കുമ്പോൾ ഏറ്റവും പ്രധാനമാണ് സ്ഥാപനത്തിന്റെ പേരിനു ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുക എന്നത്. അല്ലാത്തപക്ഷം ആ പേര് മറ്റു സ്ഥാപനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. പത്ത് വർഷമാണ് ഒരു ട്രേഡ്മാർക്കിന്റെ കാലാവധി. അതിനുശേഷം ട്രേഡ്മാർക്ക് രജിസ്ട്രേഷൻ പുതുക്കണം. ട്രേഡ്മാർക്ക് എടുത്തശേഷം 7 വർഷത്തോളം നിങ്ങൾ അത് ഉപയോഗിക്കുന്നില്ലെങ്കിൽ ലൈസൻസ് അസാധുവാകും.പലസ്ഥാപനങ്ങളും വീഴ്ചവരുത്തുന്ന ഒരു മേഖലയാണ് ബാർകോഡ് രജിസ്ട്രേഷൻ. പ്രത്യേകിച്ച് ഉൽപ്പന്ന വിതരണം നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇന്ന് ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ബാർകോഡ് ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിതരണത്തിനായി എടുക്കില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *