കുറഞ്ഞ ചെലവിൽ ലാഭം നേടാനാവുന്ന ബിസിനസ്സ് ആശയങ്ങളിതാ

കുറഞ്ഞ ചെലവിൽ ലാഭം നേടാനാവുന്ന ബിസിനസ്സ് ആശയങ്ങളിതാ

കോവിഡ് മഹാമാരിയെ തുടർന്നുളള പ്രതിസന്ധിയിൽ പലരും സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. എങ്കിൽ കുറഞ്ഞ നിക്ഷേപത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില സംരംഭക ആശയങ്ങളിതാ

എഗ്ഗ് ട്രേ
നിർമ്മാണം

മുട്ട കഴിക്കാത്ത ആളുകൾ കുറവാണ്. വാണിജ്യ അടിസ്ഥാനത്തിൽ ഇന്ന് നിരവധി കോഴി ഫാമുകൾ ഉണ്ടാകുന്നുണ്ട്. അതു കൊണ്ട് തന്നെ മുട്ട സൂക്ഷിച്ചു വയ്ക്കുന്ന് ട്രേ കൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഇത്തരം ട്രേകൾ നിർമ്മിക്കുന്നതിന് അധികം മുതൽ മുടക്ക് ആവശ്യമില്ല. വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലും വില്പനയ്ക്ക് എത്തിച്ച് കൊണ്ട് ആദ്യഘട്ടത്തിൽ തുടങ്ങാം. പിന്നീട് നിങ്ങൾക്ക് ഇതിന് മാത്രമായി ഒരു ഷോപ്പ് തുടങ്ങാം.

ഐസ്‌ക്രീം സ്റ്റോർ
ഐസ്‌ക്രീം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും.നല്ല ഗുണമേന്മയുളളതും വീടുകളിൽ തയ്യാറാക്കുന്നതുമായ ഐസ്‌ക്രീമുകൾക്ക് ഡിമാന്റ് കൂടുതലാണ്. പുതിയ ഫ്ളേവറുകളിലുളള ഐസ്‌ക്രീമുകൾ വില്പനയ്ക്ക് എത്തിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല വരുമാനം നേടാനാകും.

ക്ലോക്ക് നിർമ്മാണം
ഇന്റീരിയർ ഡിസൈനിങ്ങിൽ ക്ലോക്കിന് വലിയ സ്ഥാനമുണ്ട്. പലതരം ഡിസൈനിങ്ങിലുളള ക്ലോക്കുകൾ വിപണിയിൽ തേടുന്നവരുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ആരംഭിച്ച് വിജയം നേടാവുന്ന ബിസിനസ്സാണ് ക്ലോക്ക് നിർമ്മാണം

വാച്ച് റിപ്പയറിങ്ങ്
ഇന്നത്തെ കാലത്ത് വാച്ച് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ബ്രാന്റഡ് വാച്ചുകൾക്ക് പുറമെ പലതരം ഡിസൈനിങ്ങിലുളള വാച്ചുകൾക്കും പ്രിയമാണ്. തങ്ങളുടെ പ്രിയപ്പെട്ട വാച്ച് നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ല. വാച്ച് റിപ്പയറിങ്ങിന് നല്ല സാധ്യതകൾ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *