കുതിച്ചുയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം, 18,000 കോടി കടന്നു

കുതിച്ചുയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം, 18,000 കോടി കടന്നു

ഐപിഎല്‍ ഫ്രാഞ്ചൈസി ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം 250 മില്യണ്‍ ( ഏകദേശം 18,000 കോടിയിലധികം രൂപ) ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിന്റെ 15 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതാണ് ടീമിന്റെ മൂല്യം കുത്തനെ ഉയരാന്‍ കാരണമായത്.

മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് എക്‌സിക്യൂട്ടീവ് ജെറി കാര്‍ഡിനാലെയുടെ സ്ഥാപനമാണ് റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്. ഈ ഇടപാടിന്റെ കൂടുതല്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിപക്ഷം ഓഹരിയും സ്വന്തമാക്കിയ ലണ്ടന്‍ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മനോജ് ബഡാലെ ടീമിന്റെ ഓഹരി വീണ്ടും ഉയര്‍ത്തി. തന്റെ നിക്ഷേപ കമ്പനിയായ എമര്‍ജിങ് മീഡിയയിലൂടെ ടീമിന്റെ 65 ശതമാനം ഓഹരികളും അദ്ദേഹം സ്വന്തമാക്കി.

അമേരിക്കയിലെ ശതകോടീശ്വരനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനും ഫോക്‌സ് കോര്‍പ്പറേഷന്റെ സിഇഒയുമായ ലച്ലാന്‍ മര്‍ഡോക്കാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലുള്ള മറ്റൊരു പങ്കാളി. ഇവരുടെ രണ്ടുപേരുടെയും ഉമസ്ഥതയിലാണ് ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *