ചൈനയിലെ ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റി സാംസങ്, സൃഷ്ടിക്കുക ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

ചൈനയിലെ ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റി സാംസങ്, സൃഷ്ടിക്കുക ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

നോയിഡ: തങ്ങളുടെ ഡിസ്പ്ലേ നിര്‍മാണ യൂണിറ്റ് ചൈനയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലേക്ക് മാറ്റി കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. ലോകത്തെ ഏറ്റവും വലിയ മൂന്ന് ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റുകളില്‍ ഒന്നാണ് 4825 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച യു.പിയിലെ ‘സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡ്’.
കൂടുതല്‍ നിക്ഷേപക സൌഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവും ഉള്ളതിനാലാണ് ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം യോഗി ആദിത്യനാഥ് സാംസങ് പ്രതിനിധി സംഘത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. 2020ല്‍ സാംസങ് നോയിഡയില്‍ മറ്റൊരു നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ യൂണിറ്റായിരുന്നു അത്. 35 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറിക്ക് സമീപം തന്നെയാണ് പുതിയ ഡിസ്‌പ്ലെ നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രോഗ്രാമിന്റെ ഭാഗമായാണ് സാംസങ്ങിന് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള അവസരം ലഭിച്ചത്. മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മറ്റൊരു ഉത്തേജനം കൂടി ലഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് യു.പിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *