സ്മാര്‍ട്ട് ഫോണ്‍ ബിസിനസിലേക്ക് മുകേഷ് അംബാനി; ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍

സ്മാര്‍ട്ട് ഫോണ്‍ ബിസിനസിലേക്ക് മുകേഷ് അംബാനി; ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍

റിലയന്‍സിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി, സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് വിപുലമാക്കും. ഗൂഗിളിന്റെ സഹായത്തോടെ വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് കമ്പനി സെപറ്റംബറില്‍ പുറത്തിറക്കും . സെപ്റ്റംബര്‍ പത്തോടെ ഫോണ്‍ പുറത്തിറക്കും എന്നാണ് സൂചന. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോണ്‍ ലഭ്യമാക്കും.

രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയിലെ സ്മാര്‍ട്ട് ഫോണ്‍ ആകും ഇതെന്നാണ് സൂചന.ആന്‍ഡ്രോയിഡ് ഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക. വോയിസ് അസിസ്റ്റന്റും, ഓഗ്മെന്റഡ് റിയാലിറ്റിയും, സ്മാര്‍ട്ട് ക്യമറയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഫോണില്‍ ലഭ്യമാകും. മറ്റ് നിര്‍ണായക ബിസിനസ് പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

സൗദി അരാംകോ ചെയര്‍മാനും ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യന്‍ ഇനി റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകും. ഓയില്‍ വന്‍കിട കമ്പനിയായ സൗദി അരാംകോയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളും കൂടുതലായി കമ്പനി രാജ്യത്ത് ഉപയോഗിക്കും. ജിയോ 5ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് ഇത്. 5ജിയ്ക്ക് 1 ജിബിപിഎസ് വേഗതയുണ്ടാകുമെന്ന ശ്രദ്ധേയപ്രഖ്യാപനമാണ് മറ്റൊന്ന്. 5 ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതിക വിദ്യകളില്‍ ജിയോയ്ക്ക് നൂറു ശതമാനം പ്രവര്‍ത്ത ശേഷി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായ റീട്ടെയില്‍ശൃംഖലയായി ജിയോമാര്‍ട്ട് വളരുമെന്നും അടുത്ത വര്‍ഷം രാജ്യത്തെ ഒരു കോടി വ്യാപാരികളുടെ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *