കാളിദാസ് നായകനായ ‘ബാക്ക് പാക്കേഴ്സ്’ ഇനി ഒരു രൂപയ്ക്ക് കാണാം

കാളിദാസ് നായകനായ ‘ബാക്ക് പാക്കേഴ്സ്’ ഇനി ഒരു രൂപയ്ക്ക് കാണാം

കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബാക്ക് പാക്കേഴ്സ്’ എന്ന ചിത്രം ഇപ്പോള്‍ ഒരു രൂപയ്ക്ക് കാണാം. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. തിങ്കളാഴ്ച മുതലാണ് പ്രേക്ഷകര്‍ക്ക് വെറും ഒരു രൂപയ്ക്ക് ചിത്രം ആസ്വദിക്കാനുള്ള അവസരം റൂട്ട്‌സ് ഒരുക്കിയത്.

ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ത്തിക നായരാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത്. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്റേയും യുവതിയുടേയും ജീവിതവും പ്രണയവും സ്വപ്‌നങ്ങളുമൊക്കെ കോര്‍ത്തിണക്കിയുള്ളതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. രഞ്ജി പണിക്കര്‍, ഉല്ലാസ് പന്തളം, ശിവ്ജിത്ത് പദ്മനാഭന്‍, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. സുരേഷ് കുമാര്‍ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *