ധനകാര്യഇടപാടുകളിലെ പുതിയ മാറ്റം ജൂലൈ ഒന്ന് മുതൽ: അറിയേണ്ടതല്ലാം

ധനകാര്യഇടപാടുകളിലെ പുതിയ മാറ്റം ജൂലൈ ഒന്ന് മുതൽ: അറിയേണ്ടതല്ലാം

എല്ലാ മാസങ്ങളിലും ധനകാര്യ ഇടപാടുകളിൽ ചില മാറ്റങ്ങൾ സംഭവിക്കാം. അതു പോലെ ജൂലൈ ഒന്ന് മുതൽ വരുന്ന ചില മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പാൻകാർഡ്- ആധാർ ലിങ്ക് പൂർത്തിയാകാത്തവരുടെ പാൻകാർഡുകൾ ജൂലൈ മുതൽ പ്രവർത്തനക്ഷമമല്ലാതായേക്കും. രാജ്യത്ത് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ജൂൺ 30 ആണ്.

ലിങ്ക് ചെയ്യാത്ത പാൻകാർഡ് ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. 1000 രൂപയാണ് പിഴതുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ മാത്രമല്ല 50,000 രൂപയ്ക്ക് മുകളിലുളള പണമിടപാടുകൾക്കും ഉയർന്ന് മൂല്യമുളള സ്വത്തുക്കളുടെയും മറ്റും കൈമാറ്റത്തിനും എല്ലാം പാൻകാർഡ് അനിവാര്യമാണ്. പാൻകാർഡ് നിശ്ചലമായാൽ അത് ദൈനംദിന പണമിടപാടുകൾ തടസ്സപ്പെടും.

ചില ബാങ്കുകളുടെ ഐഎഫ്എസ് സി ,സ്വിഫ്റ്റ് കോഡുകളിൽ മാറ്റമുണ്ട്. പ്രധാനമായും സിൻഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ഐഎഫ്എസ് സി കോഡുകളാണ് മാറുന്നത്. ഉപഭോക്താക്കൾ പുതിയ ഐഎഫ് എസ് സി കോഡുകൾ മനസ്സിലാക്കിയിരിക്കണം. പുതിയ ഐഎഫ്എസ് സി കോഡ് പ്രിന്റ് ചെയ്ത പാസ്ബുക്കും, ചെക്ക് ബുക്കുകളും നേടാൻ അപേക്ഷ കൊടുക്കാവുന്നതാണ്. ഇതിനായി ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. സിൻഡിക്കേറ്റ് ബാങ്ക് കാനറബാങ്കിലും, അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *