ഓഫീസ് ജോലിയ്‌ക്കൊപ്പം വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളിതാ

ഓഫീസ് ജോലിയ്‌ക്കൊപ്പം വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളിതാ

ഓഫീസ് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം വീട്ടു ചെലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതു കൊണ്ട് അധിക വരുമാനത്തിനായി ചിലർ പാർടൈം ജോലികൾ ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളാണ് വരുമാനം കണ്ടെത്താനുളള പ്രധാന വഴി. ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് സമയം പ്രധാന ഘടകമാണ്. ദിവസവും ഏതാനം മണിക്കൂറുകൾ മാറ്റി വയ്ക്കാനുണ്ടെങ്കിൽ അധിക വരുമാനം ഉണ്ടാക്കാൻ വഴികൾ ഏറെയുണ്ട്. വീട്ടമ്മമാർക്കും ഇത്തരം സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. വിജയിക്കുമെന്നും വിപണികണ്ടെത്താനാകുമെന്ന് ഉറപ്പായി കഴിഞ്ഞാൽ ബിസിനസ്സ് വലുതാക്കാം.

ഗ്ലാസ് പെയിന്റിംഗ്

പെയിന്റിംഗ് അറിയാമെങ്കിൽ അത് നല്ലൊരു സംരംഭം ആക്കാൻ കഴിയും. ഗ്ലാസിൽ പെയിന്റ് ചെയ്യുന്നത് ഇന്നൊരു ബിസിനസ്സ് സാധ്യതയാണ്.
ആകർഷകമായ പെയിന്റിംഗുകൾ ചെയ്ത് വിശേഷാവസരങ്ങളിൽ പ്രദർശന മേളകളിൽ വിൽപ്പനയ്ക്ക് എത്തിക്കാം. അല്ലെങ്കിൽ ഫാൻസി ഷോപ്പുകൾക്ക് വിൽക്കാം. ആർക്കിടെക്ടുമാരുമായി സഹകരിച്ച് പുതിയ വീടുകളിലും ഓഫീസ് സമുച്ചയങ്ങളിലും സ്ഥാപിക്കുന്നതിനുള്ള ഓർഡർ നേടാം. ഇതുമല്ലെങ്കിൽ ഓൺലൈനായി വിപണനം നടത്താം.

കൂൺകൃഷി

വീട്ടിലെ ഒരു മുറി മാറ്റിവയ്ക്കാനുണ്ടെങ്കിൽ ആർക്കും തുടങ്ങാംകൂൺകൃഷി. ഇറച്ചിയുടെയും മീനിന്റെയും അതേ സ്വാദുള്ള കൂൺ നമ്മളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാലം വിദൂരമല്ല. സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിക്കാം. വീടുകളിൽ എത്തിച്ചു കൊടുത്താലും നല്ല വിപണന സാധ്യതയുണ്ട്.

ഓൺലൈൻ ട്യൂഷൻ

കുട്ടികൾക്ക് ഓൺലൈനായി പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് കൈനിറയെ കാശുണ്ടാക്കാം. വിദേശത്തുള്ള പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ കുട്ടികളെ പഠിപ്പിച്ച് തുടങ്ങാം. ഡിജിറ്റൽ റൈറ്റിംഗ് ബോർഡ്, വെബ്ക്യാം തുടങ്ങിയവ ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കേണ്ടത്. മണിക്കൂർ കണക്കിനാണ് പ്രതിഫലം.

അലങ്കാര മത്സ്യകൃഷി

ഓർണമെന്റൽ ഫിഷ് വളർത്തുന്നത് ഇന്ന് എല്ലാവർക്കും ഹരമാണ്. ഒരു ചെറിയ അക്വേറിയം എങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. ഇതൊക്കെ കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷിയും വ്യാപിക്കുകയാണ്. വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കിൽ ആർക്കും ഈ ബിസിനസിലേക്ക് വരാം. ഇതൊന്നുമില്ലെങ്കിൽ പടുത ഉപയോഗിച്ച് ചെറുകുളമോ കോൺക്രീറ്റ് കൊണ്ട് ടാങ്കോ നിർമിച്ചും അലങ്കാര മത്സ്യകൃഷി ആരംഭിക്കാം.

ഫാൻസി ജൂവലറി നിർമാണം

ആഭരണങ്ങൾ മാറി മാറി അണിയാൻ സ്ത്രീകൾക്കെല്ലാം വളരെ ഇഷ്ടമാണ്. വളകളും മാലകളും കമ്മലുകളും വീട്ടിലിരുന്ന് ആർക്കും അനായാസം ഉണ്ടാക്കാൻ സാധിക്കും. ജൂവലറി മേക്കിങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയിൽ ഇന്ന് കടകളിൽ വാങ്ങാൻ കിട്ടും. മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി ലാഭത്തിൽ വിറ്റഴിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *