ഐസിഐസിഐ ബാങ്ക് തത്സമയ ‘കാര്‍ഡ്‌ലെസ്സ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു

ഐസിഐസിഐ ബാങ്ക് തത്സമയ ‘കാര്‍ഡ്‌ലെസ്സ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു

മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് തത്സമയ ‘കാര്‍ഡ്‌ലെസ്സ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു. ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്ന- സേവനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന തുക ഉപഭോക്താക്കള്‍ക്ക് തത്സമയം, ഡിജിറ്റലായി പ്രതിമാസ ഗഡുക്കളായി മാറ്റാം. മൊബൈല്‍ ഫോണ്‍, പാന്‍, ഒടിപി എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ പേമെന്റ് പ്രതിമാസ ഗഡുവിലേക്ക് മാറ്റാന്‍ സാധിക്കും. അഞ്ചു ലക്ഷം രൂപ വരെ പ്രതിമാസ ഗഡുവാക്കി മാറ്റുവാനാണ് അനുവദിച്ചിട്ടുള്ളത്.

ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, യാത്ര, ഫാഷന്‍ വസ്ത്രങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, വിദ്യാഭ്യാസം, വീട്ടാലങ്കാരവസ്തുക്കള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *