ക്ഷീരകര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി ചിഞ്ചുറാണി

ക്ഷീരകര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി ചിഞ്ചുറാണി

സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ അതിര്‍ത്തിയില്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. അതിര്‍ത്തി പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കന്നുകാലികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഇതിലൂടെ കന്നുകാലികളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത് ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും. മില്‍കോ പോലുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ മില്‍മയ്ക്ക് ഭീഷണിയല്ല. വിവിധ പാല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചതിലൂടെ മില്‍മയ്ക്ക് 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. ക്ഷീരസംഘങ്ങളിലെ സ്ത്രീകളുടെ സഹായത്തോടെ തീറ്റപ്പുല്ല് കൃഷി ചെയ്ത് സംഘങ്ങള്‍ മുഖേന വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *