ഡീസല്‍ ഇനി വീട്ടുപടിക്കല്‍ എത്തും

ഡീസല്‍ ഇനി വീട്ടുപടിക്കല്‍ എത്തും

ഡീസല്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎല്‍ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റര്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ഡീസല്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.

ചെറിയ ഹൗസിങ് സൊസൈറ്റികള്‍, മാളുകള്‍, ഹോസ്പിറ്റലുകള്‍, ബാങ്കുകള്‍, നിര്‍മ്മാണം നടക്കുന്ന ഇടങ്ങള്‍, കര്‍ഷകര്‍, മൊബൈല്‍ ടവറുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറിയ വ്യവസായ യൂണിറ്റുകള്‍ എന്നിവിടങ്ങളിലേക്ക് ഇതിലൂടെ സഹായമെത്തിക്കാനാണ് ശ്രമം എന്ന് ബിപിസിഎല്‍ സെയില്‍സ് ഓഫീസര്‍ മായങ്ക് സിങ് വ്യക്തമാക്കി.

ഒരു പ്ലാസ്റ്റിക് കാനുമായി പമ്പുകളില്‍ പോയി ഡീസല്‍ വാങ്ങുന്നതിനേക്കാള്‍ സുരക്ഷിതമായിരിക്കും വീട്ടിലെത്തിച്ച് കൊടുക്കുന്ന ഡീസല്‍ എന്നാണ് കമ്പനിയുടെ വാദം. ഹംസഫര്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവില്‍ കേരളം, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ഗോവ, ദില്ലി, നോയ്ഡ, ഫരീദബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെല്ലാം നിലവില്‍ ഈ സേവനം ലഭ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *