റിലയൻസിന്റെ വില കുറഞ്ഞ 5 ജി ഫോണും, ലാപ്‌ടോപും വിപണിയിലെത്തിയേക്കും

റിലയൻസിന്റെ വില കുറഞ്ഞ 5 ജി ഫോണും, ലാപ്‌ടോപും വിപണിയിലെത്തിയേക്കും

റിലയൻസിന്റെ വില കുറഞ്ഞ 5 ജി ഫോണും, ലാപ്‌ടോപ്പും വിപണിയിലെത്താൻ സാധ്യത. ജൂൺ 24 ന് നടക്കുന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

വർക്ക് ഫ്രം വ്യാപകമായതോടെയാണ് വില കുറഞ്ഞ ലാപ് ടോപിന് വിപണിയിലെത്തിക്കുന്നത്. ഇത്തരം ലാപ് ടോപുകൾക്ക് വിപണി സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജിയോ ലാപ്‌ടോപ്പ് അവതരിപ്പിക്കുന്നത.

ഗൂഗിളുമായി സഹകരിച്ച് കൊണ്ടാണ് ജിയോ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. അതേ സമയം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസിന്റെ ഡയറക്ടർ ബോർഡിലെത്തുമെന്ന് റിപ്പോർട്ടുണ്ട്.
ജിയോ ഫൈബർ ഫോൺ രാജ്യത്തെ 25 ലക്ഷത്തോളം വീടുകളിൽ ഇതിനം എത്തി കഴിഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *