ജോക്കർ വൈറസ്: ഈ എട്ട് ആപ്പുകളെ കരുതിയിരിക്കാം

ജോക്കർ വൈറസ്: ഈ എട്ട് ആപ്പുകളെ കരുതിയിരിക്കാം

മൂന്ന് വർഷത്തോളമായി ഗൂഗിൾ പ്ലേയിലെ വിവിധ ആപപ്പുകളിൽ കണ്ടു വരുന്ന വൈറസാണ് ജോക്കർ വൈറസ്. ഇപ്പോൾ പുതുതായി എട്ട് ആപ്പുകളിൽ കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്ത് വിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം.

ഉപയോക്താവിന്റെ മൊബൈലിലേക്ക് ആപ്പ് മുഖേന കടന്നുവന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതാണ് ജോക്കർ വൈറസുകൾ. ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപയോക്താവിനെ ആപ്പിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിൽ സബ്‌സ്‌ക്രൈബ് ചെയ്യിക്കാൻ ഈ വൈറസുകൾക്ക് കഴിയും.

വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഗൂഗിൾ ആ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ജോക്കർ വൈറസുകൾ വരാനുളള സാധ്യതയുണ്ട്. ഓക്‌സിലറി മെസേജ്, ഫാസ്റ്റ് മാജിക്, എസ്എംഎസ് , ഫ്രീ കാംസ്‌കാനർ, സൂപ്പർ മെസേജ്, എലമെന്റ് സ്‌കാനർ, ഗോ മെസ്സേജസ്, ട്രാവൽ വോൾപേപ്പേർസ്, സൂപ്പർ എസ്എംഎസ് ഈ ആപ്പുകളിലാണ് ജോക്കർ വൈറസ് ഭീതിയുളളത്.

ക്വിക്ക് ഹീൽ റിപ്പോർട്ടുകൾ പ്രകാരം ഈ ആപ്പുകൾ എടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആക്‌സസ് ചോദിക്കുന്നു. തുടർന്ന് നിങ്ങളുടെ എസ്.എംഎസ് ഡാറ്റകൾ ഈ ഒരു നോട്ടിഫിക്കേഷനിലൂടെ ചോർത്തുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *