എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്: കോവിഡ് അഡ്വാൻസ് ഫെസിലിറ്റിയെ കുറിച്ച് അറിയാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്: കോവിഡ് അഡ്വാൻസ് ഫെസിലിറ്റിയെ കുറിച്ച് അറിയാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും അടച്ച തുകയുടെ 75 ശതമാനം വരെ പിൻവലിക്കാൻ സാധിക്കുന്ന നിയമം നിലവിൽ വന്നു. ഫണ്ടിൽ അംഗങ്ങളായുളളവർക്ക് ഒരു മാസമോ അധിലധികമോ ജോലി നഷ്ടപ്പെടുകയാണെങ്കിൽ ആണ് ഈ നിയമം ഉപയോഗിക്കാനാവുക. ഈ തുക തിരിച്ചടയ്‌ക്കേണ്ട ആവശ്യമില്ല.

പെട്ടന്ന് ജോലി നഷ്ടപ്പെട്ട് അനിശ്ചിതാവസ്ഥയിൽ നിൽക്കുന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ ഈ നിയമം സഹായകമാകും. സർവ്വീസിൽ നിന്നും പിരിഞ്ഞവർക്കും, പിഫ് തുക കിട്ടാനുണ്ടെങ്കിൽ ഈ കോവിഡ് അഡ്വാൻസ് ഫെസിലിറ്റി ഉപയോഗപ്പെടുത്താനാകും. ഒരു പിഫ് ഉളള വ്യക്തി മരിക്കുകയാണെങ്കിൽ ഏഴ് ലക്ഷം രൂപ എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസിൽ നിന്നും ലഭ്യമാകും.

15000 രൂപ മാസ ശമ്പളം ഉളളവർക്ക് ഇപിഎഫ് ഓയുടെ അഡ്വാൻസ് ആശ്വാസമാകും. കോവിഡ് ബാധിച്ച് മരിച്ചയാൾ ഇഎസ്‌ഐസി പദ്ധതിയുടെ ഇൻഷുറൻസിൽ അംഗമാണെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ സാമൂഹിക സുരക്ഷ പദ്ധതി പ്രകാരമുളള നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *