മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പ്രവര്‍ത്തനം ഇനി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷല്‍ സെന്ററില്‍

മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പ്രവര്‍ത്തനം ഇനി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷല്‍ സെന്ററില്‍

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പ്രവര്‍ത്തനം ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷല്‍ സെന്ററിലേക്ക് (ഡിഐഎഫ്സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപ്പറേഷന്‍സ് ഓഹരികള്‍ നാസ്ഡാക്ക് ദുബായിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സുപ്രധാന നടപടിയാണിത്. ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സുതാര്യവും ഫലപ്രദവും വ്യവസ്ഥാപിതവും സുരക്ഷിതവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാണ് ഈ നടപടികള്‍ കൈക്കൊണ്ടത്.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നാസ്ഡാക് ദുബായ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിനു പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷല്‍ സെന്റര്‍ (ഡിഐഎഫ്സി) ഗവര്‍ണറും ദുബായ് ഫിനാന്‍ഷല്‍ മാര്‍ക്കറ്റ് (ഡിഎഫ്എം) ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബായ് സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹമേദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കമ്പനിയുടെ മുന്നൂറിലധികം ഓഹരി ഉടമകള്‍ക്ക് എമിറേറ്റ്സ് ഇഎന്‍ബിഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര ഓപ്പറേഷന്‍സ് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണു ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *