പാസ് വേർഡുകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ആപ്പിൾ

പാസ് വേർഡുകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ആപ്പിൾ

പാസ് വേർഡ് ചോർച്ചയ്‌ക്കെതിരെ മികച്ച സുരക്ഷ സാങ്കേതിവിദ്യയുമായി ആപ്പിൾ.ഏറ്റവും വലിയ പാസ് വേർഡ് ചോർച്ചയ്ക്ക് പിന്നാലെയാണ് പുതിയ ബയോമെട്രിക് അധിഷ്ഠിത സാങ്കേതിക വിദ്യയുമായി ആപ്പിൾ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എട്ട് ബില്യണിലധികം പാസ് വേർഡുകൾ ചോർന്നതായി ഇന്റർനെറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ ആപ്പിൾ ഒരുങ്ങുന്നത്.

പാസ് വേർഡുകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യ. ഇത് പാസ് വേർഡിനേക്കാൾ ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ സുരക്ഷിതവുമാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പാസ് വേർഡുകൾ നൽകാതയോ മറ്റൊരു പ്ലാറ്റ് ഫോം ഉപയോഗിക്കാതെ തന്നെ ഒരു ആപ്ലിക്കേഷനിലേക്കോ ഓൺലൈൻ സേവനത്തിലേക്കോ വേഗത്തിലും ലളിതവും പൂർണ്ണ സുരക്ഷിതവുമായി കണക്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ആപ്പിൾ ഉപകരണങ്ങളിലും ഉടൻ തന്നെ പാസ് വേഡുകൾ മാറ്റി സ്ഥാപിക്കാൻ കഴിയും.

ഐ ക്ലൗഡ് കീ ചെയിനിൽ സംയോജിപ്പിച്ച് സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത ഡാറ്റ ഉപയോഗിച്ച ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ ടെർമിനൽ വഴി ലഭ്യമായ ബയോമെട്രിക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയും. ഫിംഗർ പ്രിന്റ്‌സ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ചുളള ഈ സാങ്കേതികവിദ്യ സുരക്ഷിതമായിരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *