ഇന്ത്യൻ വിപണിയിൽ പുത്തൻ എസ് ക്ലാസ് പുറത്തിറക്കി മെർസീഡസ് ബെൻസ്

ഇന്ത്യൻ വിപണിയിൽ പുത്തൻ എസ് ക്ലാസ് പുറത്തിറക്കി മെർസീഡസ് ബെൻസ്

ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ എസ് ക്ലാസ് പുറത്തിറക്കി മെർസീഡസ് ബെൻസ്. രാജ്യത്ത് ഓരേയൊരു വേരിയന്റിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് ഈ മോഡൽ വിപണിയിൽ എത്തുന്നത്.

ഇതിൽ എസ് 450- 4 മാറ്റിക് ട്രിമിന് ഇന്ത്യയിൽ 2.17 കോടി രൂപയും, എസ് 400 ഡി 4 മാറ്റിക് വേരിയന്റിന് 2.19 കോടി രൂപയുമാണ് വരുന്നത്. ഒരു പുതിയ പ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കി എസ് ക്ലാസിന് ഒരു പുത്തൻ ഡിസൈൻ ശൈലി ലഭിക്കുന്നു. പുതിയ എസ് ക്ലാസിന്റെ യുഎസ്പി ആധുനിക ഗാഡ്‌ജെറ്റുകളുടെ ഉൾപ്പെടുത്തലാണ്. ഇവ എസ് ക്ലാസിനെ എക്കാലത്തെയും മികച്ച ഹൈടെക് മെഴ്‌സിഡസ് ബെൻസ് കാറാക്കി മാറ്റുന്നു.

പുതിയ മെർസിഡീസ് മോഡലുകളുമായി പൊരുത്തപ്പെടുന്നതാണ് പുതുതലമുറ എസ് ക്ലാസ് ഡിസൈൻ. സ്ലിക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾക്കൊളളുന്ന ഒരു പുതിയ ഗ്രില്ല് വാഹനത്തിലുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *