കൊക്കോകോളക്ക് നഷ്ടം 29,000 കോടി, കാരണം ക്രിസ്റ്റ്യാനോയുടെ പ്രവര്‍ത്തി

കൊക്കോകോളക്ക് നഷ്ടം 29,000 കോടി, കാരണം ക്രിസ്റ്റ്യാനോയുടെ പ്രവര്‍ത്തി

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മേശപ്പുറത്തിരുന്ന രണ്ട് കോള കുപ്പികള്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് കൊക്കോകോളക്ക് ഉണ്ടായത് കോടികളുടെ നഷ്ടം. താരത്തിന്റെ പ്രവര്‍ത്തിയില്‍ ശീതളപാനീയ കമ്പനിയായ കൊക്കോകോളയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഒരൊറ്റ ദിവസംകൊണ്ട് കോളയുടെ ഓഹരി വിലയില്‍ 4 ബില്യണ്‍ ഡോളറിന്റെ (29,000 കോടിയിലധികം രൂപ) ഇടിവാണുണ്ടായത്.

യൂറോ 2020 ടൂര്‍ണമെന്റില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നിലുണ്ടായിരുന്ന കോള കുപ്പികള്‍ എടുത്തുമാറ്റുകയും കുപ്പിവെള്ളം ഉയര്‍ത്തിക്കാട്ടി ഇതാണ് കുടിക്കേണ്ടതെന്നും പറഞ്ഞത്. പോര്‍ച്ചുഗീസ് ഭാഷയിലായിരുന്നു താരത്തിന്റെ ആഹ്വാനം. ആരോഗ്യപ്രിയനായ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ കാര്‍ബണേറ്റഡ് ശീതളപാനീയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും തുറന്ന് പറഞ്ഞിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *