മണ്ണില്ലെങ്കിലും ഗ്രോബാഗിൽ കൃഷി ചെയ്യാം : മട്ടുപ്പാവ് കൃഷിയിലെ വിജയ മാതൃക

മണ്ണില്ലെങ്കിലും ഗ്രോബാഗിൽ കൃഷി ചെയ്യാം : മട്ടുപ്പാവ് കൃഷിയിലെ വിജയ മാതൃക

തിരക്കേറിയ നഗരങ്ങളിൽ വളരെയധികം സാധ്യതയുളള സംരംഭമാണ് മട്ടുപ്പാവ് കൃഷി. ഒരു വീട്ടിലേക്ക് ആവശ്യമുളളതും അല്ലാത്ത രീതിയിലും ഈ കൃഷി ചെയ്യാനാകും. മണ്ണില്ലാതെയും ഗ്രോബാഗിൽ കൃഷി ചെയ്യാൻ സാധിക്കും. പലരും മണ്ണില്ലാതെ ചെയ്ത കൃഷി വിജയമായിരുന്നു.

മണ്ണിന് പകരം ഉമിയും ജൈവവളങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതമാണ് മണ്ണിനുപകരമായി ഉപയോഗിക്കുന്നത്. ഉമിയിൽ ഉളള സിലിക്ക, ചാരം, കാർബൺ, കാത്സ്യം,മഗ്നീഷ്യം എന്നിവ ചെടിയ്ക്ക് നല്ലതാണ്. ഗ്രോബാഗിൽ വായു സഞ്ചാരം കൂടുതലായി ലഭിക്കുന്നതിനാൽ നല്ല വേരു വളർച്ചയും വിളവും ലഭിക്കും. കീടരോഗ ബാധ കുറയും. ഗ്രോ ബാഗിന്റെ മൊത്തം ഭാരം കുറയ്ക്കാനുമാകും.

ഉമി കരിച്ചതും കരിക്കാത്തതും 1:1 എന്ന അനുപാതത്തിൽ തയ്യാറാക്കിയ മിശ്രിതം, ചാണകപ്പൊടി, ചകിരിചോർ കമ്പോസ്റ്റ് എന്നിവയാണ് ചേരുവകൾ. ഗ്രോബാഗിന്റെ അടിവശത്ത് ഒരു അടുക്ക് ഉമി മിശ്രിതം, ഒരു അടുക്ക് ചകിരിച്ചോർ കമ്പോസ്റ്റ് ഇതിനു മുകളിൽ വീണ്ടും ഒരു അടുക്ക് ഉമി മിശ്രിതം എന്ന തോതിൽ നിറയ്ക്കണം. പിന്നീട് ഒരു അടുക്ക് ചാണകപ്പൊടി ഇട്ടുകൊടുക്കുന്നു. ഇതിന് മുകളിൽ വീണ്ടും ഉമി മിശ്രിതം നിറയ്ക്കണം. ഏറ്റവും മുകളിലായി നാലിഞ്ച് കനത്തിൽ ചാണകപ്പൊടി, ചകിരിച്ചോർ, കമ്പോസ്റ്റ് മിശ്രിതം കൊണ്ട് നിറയ്ക്കണം. ഗ്രോബാഗിന്റെ മുക്കാൽ ഭാഗം ഇപ്രകാരം നിറയ്ക്കണം.

നിറയ്ക്കുമ്പോൾ ബാഗിന്റെ മധ്യ ഭാഗത്ത് ഒരിഞ്ച് പൈപ്പ് കുത്തി നിർത്തണം. നിറച്ച ശേഷം പൈപ്പിലൂടെ ഉമി നിറച്ച് വശങ്ങൾ ബലപ്പെടുത്തണം. അടുക്ക്ും നന്നായി ഇടിച്ചു നിറയ്ക്കണം. അല്ലാത്തപക്ഷം ചെടികൾ മറിയാൻ സാധ്യതയുണ്ട്. ഇത്തരം ഗ്രോബാഗുകൾ പ്ലാസ്റ്റിക് ട്രോളികളിൽ വയ്ക്കുന്നത് നന്നായിരിക്കും. ബാഗിൽ ഒഴിക്കുന്ന വെളളം പുറത്തേക്ക് വരുന്നത് ശേഖരിക്കുന്നതിനും പോട്ടിങ്ങ് മിശ്രിതത്തിൽ ജലാംശം കുറയുമ്പോൾ തിരികെ ആഗിരണം ചെയ്യാനും ഇത് സഹായകമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *