സാംസങ്ങ് ഗാലക്‌സി എം32 ന്റെ സവിശേഷതകൾ അറിയാം: ജൂൺ 21 ന് ഇന്ത്യൻ വിപണിയിലെത്തും

സാംസങ്ങ് ഗാലക്‌സി എം32 ന്റെ സവിശേഷതകൾ അറിയാം: ജൂൺ 21 ന്  ഇന്ത്യൻ വിപണിയിലെത്തും

സാംസങ്ങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഗാലക്‌സി എം32 ജൂൺ 21 ഓടെ ഇന്ത്യൻ വിപണിയിൽ എത്തും. ആമസോൺ വെബ്‌സൈറ്റിലൂടെയാണ് സാംസങ്ങ് ഗാലക്‌സി എം32 ലഭിക്കുക. ഫോണിന്റെ ടീസറും സവിശേഷതകളും ആമസോൺ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയുമായാണ് ഫോൺ എത്തുന്നത്. 90 ഹേർട്‌സ് റിഫ്രഷ് റേറ്റും 800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഈ ഡിസ്‌പ്ലേയിൽ ഉണ്ടാകും. 64 എംപിയുടെ പ്രധാന ക്യാമറ ഉൾപ്പടെ പുറകിൽ നാല് ക്യാമറയാണ് എം32 വിൽ നൽകിയിരിക്കുന്നത്. 20 എംപിയുടെ സെൽഫി ക്യാമറയും ഉണ്ട്.

6000 എംഎഎച്ചിന്റെ കൂടുതൽ കപ്പാസിറ്റിയുളള ബാറ്ററിയുമായാണ് ഫോൺ വരുന്നത്. സാംസങ്ങ് ഗാലക്‌സി എം32 ന് 15,000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ആൻഡ്രോയ്ഡ് 11 വൺ യുഐ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാകും സാംസങ്ങ് ഗാലക്‌സി എം32 പ്രവർത്തിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *