പേടിഎം ഉപയോഗിച്ച് കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാം

പേടിഎം ഉപയോഗിച്ച് കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാം

പേടിഎം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ പേടിഎം ആപ്പിലൂടെ കോവിഡ് വാക്‌സിനേഷൻ ബുക്ക് ചെയ്യാം. ഇതു സംബന്ധിച്ച പുതിയ ഫീച്ചർ കമ്പനി പുറത്തിറക്കി. പുതിയ ഫീച്ചറിലൂടെ തൊട്ടടുത്തുളള വാക്‌സിനേഷൻ സെന്ററിൽ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും.

സൗജന്യവും അല്ലാത്തതുമായ വാക്‌സിൻ തിരഞ്ഞെടുക്കാൻ സാധിക്കും. വാക്‌സിൻ ബുക്കിങ്ങിന് ലഭ്യമായ വാക്‌സിൻ ഏതാണെന്നും അതിന്റെ വില എത്രയാണെന്ന് അടക്കമുളള കാര്യങ്ങൾ അറിയാനായി കഴിഞ്ഞ മേയിൽ വാക്‌സിൻ ഫൈൻഡർ ഫീച്ചർ പേടിഎം ആപ്പിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനം ആഴ്ചകളായി വാക്‌സിനേഷൻ സ്ലോട്ടുകൾ ലഭ്യമുണ്ടോയെന്നറിയാൻ പേടിഎം മുഖേന ഉപയോക്താക്കൾ പരിശോധിച്ചതായി കമ്പനി പറയുന്നു.

ആപ്ലിക്കേഷനിൽ ഇപ്പോൾ ലഭ്യമായ സ്ലോട്ട് ബുക്കിങ്ങ് ഓപ്ഷൻ ഉപയോഗിച്ച് രാജ്യമെമ്പാടുമുളള ഉപയോക്താക്കൾക്ക് വാക്‌സിനേഷൻ സെന്റർ ബുക്ക് ചെയ്യാമെന്ന് പേടിഎം വക്താവ് വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *