ജെഫ് ബെസോസിന് ഒപ്പം ബഹിരാകാശത്തേക്ക് ഒരു യാത്ര; ചെലവ് 205 കോടി രൂപ

ജെഫ് ബെസോസിന് ഒപ്പം ബഹിരാകാശത്തേക്ക് ഒരു യാത്ര; ചെലവ് 205 കോടി രൂപ

ലോകത്തെ ഏറ്റവും വലിയ സമ്പന്നന് ഒപ്പം ബഹിരാകാശത്തേക്ക് ഒരു യാത്ര. ഇതിനായി ഒരാള്‍ ചെലവഴിച്ചത് 205 കോടി രൂപ. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന് ഒപ്പം ബഹിരാകാശ യാത്രക്ക് സീറ്റ് ലഭിച്ചത് ലേലത്തിലാണ്. ബെസോസിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ ജൂലൈ 20നാണ് ബഹിരാകാശ യാത്ര നടത്തുന്നത്.

സഹോദരന്‍ മാര്‍ക്ക് ബെസോസും ഈ യാത്രയില്‍ ജെഫ് ബെസോസിന് ഒപ്പമുണ്ട്. എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളെ വെല്ലുവിളിച്ചു കൊണ്ടാണ് ബ്ലൂ ഒറിജിന്റെ ആദ്യ സ്‌പേസ് ടൂര്‍ ഏഴു മിനിറ്റു കൊണ്ട് പൂര്‍ത്തിയായ ലേലത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ടു കോടിയിലധികം ടോളറിലേക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്തേള്ള യാത്രയ്ക്ക് ഇത് തുടക്കമിട്ടേക്കും.
ഭ്രമണപഥത്തില്‍ ഫ്‌ലൈറ്റുകള്‍ എത്തിക്കാനുള്ള സ്‌പേസ് എക്‌സ് പദ്ധതിക്ക് പിന്നാലെയാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ആമസോണ്‍ സിഇഒ സ്ഥാനമൊഴിയുന്ന ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ടെക്‌സസില്‍ ഒരു ഡസനിലധികം പരീക്ഷണ പറക്കുലകള്‍ക്ക് ശേഷമാണ് ബ്ലൂ ഒറിജിന്‍ ഒരു ഡസനോളം ആളുകളുമായി ബഹിരാകാഷ യാത്രക്ക് ഒരുങ്ങുന്നത്. 60 വര്‍ഷം മുമ്പ് ബഹിരാകാശത്തെത്തിയ ആദ്യത്തെ അമേരിക്കക്കാരനായ അലന്‍ ഷെപ്പേഡിന്റെ പേരിലാണ് കമ്പനിയുടെ സബോര്‍ബിറ്റല്‍ റോക്കറ്റ് സംവിധാനം ഒരുങ്ങുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *