പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പത്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണ് പ്ലാനുകളുടെ കാലാവധി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉള്‍പ്പടെ ദിവസവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിവ.

15, 30, 60, 90, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്ലാനുകളില്‍ പ്രതിദിനം എത്രം ജിബി വേണമെങ്കിലും ഉപയോഗിക്കാം. ഇതിന് പരിധി ഉണ്ടാകില്ല. പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റ് ഡേറ്റ മാത്രമല്ല വോയ്‌സ് കോളുകളും ആസ്വദിക്കാനാകും. ജിയോ ഫ്രീഡം പ്ലാനില്‍ കൂടുതല്‍ ഓപ്ഷനുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ളതാണ് ജിയോയുടെ ഈ അഞ്ച് പ്ലാനുകളും. പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്.

ഈ പ്ലാനില്‍ മൊത്തം 12 ജിബി ഡേറ്റയാണ് ലഭിക്കുക. 15 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ ഡേറ്റ ഉപയോഗിക്കാം. 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 30 ദിവസത്തെ പ്ലാനിന്റെ നിരക്ക് 247 രൂപയാണ്. 60 ദിവസത്തെ പ്ലാനിന്റെ നിരക്ക് 447 രൂപയാണ്. പ്രതിദിന പരിധിയില്ലാതെ മൊത്തം 50 ജിബിയാണ് ഈ പ്ലാനില്‍ ലഭിക്കുക. 75 ജിബിയാണ് 90 ദിവസത്തെ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 597 രൂപയാണ് കമ്പനി ഈടാക്കുന്നത്. പുതിയ പ്ലാനില്‍ ഏറ്റവും ചെലവേറിയത് 365 ദിവസത്തെ പ്ലാനാണ്. 2,397 രൂപയുടെ പ്ലാനില്‍ 365 ജിബി ഡേറ്റയാണ് ലഭിക്കുക. കൂടാതെ ഈ പ്ലാനുകളിലെല്ലാം ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *