പി.എഫില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാം; മാറ്റത്തിനൊരുങ്ങി ഇ.പി.എഫ്.ഒ

പി.എഫില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാം; മാറ്റത്തിനൊരുങ്ങി ഇ.പി.എഫ്.ഒ

ന്യൂഡല്‍ഹി: കോവിഡിതര ക്ലൈമുകളും വേഗത്തില്‍ തീര്‍പ്പാക്കാനൊരുങ്ങി ഇ.പി.എഫ്.ഒ. നേരത്തെ കോവിഡുമായി ബന്ധപ്പെട്ട് പണം പിന്‍വലിക്കാനുള്ള പ്രത്യേക അവസരം ഇ.പി.എഫ്.ഒ നല്‍കിയിരുന്നു. ഈ സംവിധാനത്തിലൂടെ പണം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇ.പി.എഫ്.ഒയില്‍ വരുന്ന എല്ലാതരം അപേക്ഷകളും ഇത്തരത്തില്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാനാണ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സെറ്റില്‍മെന്റ് എല്ലാതരം ക്ലെയിമുകള്‍ക്കും വ്യാപിപ്പിക്കും. ഇതുപ്രകാരം അപേക്ഷകന്റെ കെ.വൈ.എസി ഇ.പി.എഫ്.ഒ ഡാറ്റാബേസുമായി ഒത്തുനോക്കി ക്ലെയിമുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കും. ഏകദേശം ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറുകള്‍ക്കകം തീര്‍ക്കാനാകുമെന്നാണ് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *